Uncategorized

“എന്റെ വിഡ്ഢിത്തവും ബലഹീനതയും”

വചനം

1കോരിന്ത്യർ 1 : 25

ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.

നിരീക്ഷണം

മനുഷ്യരായ നാം ജ്ഞാനവും ശക്തിയും ആയി കരുതുന്ന കാര്യങ്ങള്‍ തമ്മിലുള്ള അസമത്വം അപ്പോസ്തലനായ പൌലോസ് ഈ വചനത്തിൽ എഴുതിയിരിക്കുന്നു. പൌലോസ് മനുഷ്യന്റെ ജ്ഞാനത്തെ ദൈവത്തിന്റെ വിഡ്ഢിത്തവുമായി താരതമ്യം ചെയ്യുന്നു. നമ്മുടെ ജ്ഞാനം ദൈവത്തിന്റെ മുന്നിൽ തികഞ്ഞ വിഡ്ഢിത്തമാണ്. നമ്മുടെ ശക്തിയെന്ന് നാം പറയുന്നത് ദൈവത്തിന്റെ സന്നിധിയിൽ തികഞ്ഞ ബലഹീനതയാണ്. എങ്കിലും പലപ്പോഴും നാം നമ്മുടെ ശക്തിയിലും ജ്ഞാനത്തിലും ആശ്രയിക്കുന്നത് തുടരുന്നു.

പ്രായോഗീകം

ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും വലീയ നാശങ്ങള്‍ സംഭവിക്കുന്നു അത് എന്തുകൊണ്ട്? നാം വിഡ്ഢിത്തത്തിലും ബലഹീനതയിലും പ്രവർത്തിക്കുന്നതുകൊണ്ടാണ്. ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ദൈവ വചനപ്രകാരം നാം വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ നാം നമ്മുടെ എല്ലാ ജ്ഞാനവും ശ്ക്തിയും ദൈവത്തിങ്കലേയ്ക്ക് തിരിക്കുന്നത് സ്വാഭാവീകമായിരിക്കും. എന്നാൽ ചില കാരണങ്ങളാൽ നാം നമ്മുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് മാറ്റിക്കളയുന്നു. അവിടെയാണ് വിഡ്ഢിത്തവും ബലഹീനതയും ആരംഭിക്കുന്നത്.  ഒരു വ്യക്തിയ്ക്ക് ലോകത്തെ മുഴുവൻ പ്രതിനിധീകരിച്ച് സംസാരിക്കുവാൻ കഴിയുകയില്ല എന്നാൽ വ്യക്തിപരമായി നമുക്ക് ഈ സത്യം ഏറ്റെടുക്കാം. എന്റെ ദൈവത്തിന്റെ ബലത്തിനും ജ്ഞാനത്തിനും പകരമായി ഇന്ന് ഞാൻ എന്റെ വിഡ്ഢിത്തവും ബലഹീനതയും വയ്ക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങയുടെ ശക്തിയെയും വിവേകത്തെയും  മനസ്സിലാക്കുവാൻ തന്ന കൃപയ്ക്കായി നന്ദി പറയുന്നു. അതിൽ ഞാൻ ആശ്രയിക്കുന്നു. ആമേൻ