Uncategorized

“നമ്മെ വിധിക്കേണ്ടത് കർത്താവ് ആണ്”

വചനം

1 കൊരിന്ത്യർ 4 : 4

എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് കൊരിന്ത്യ സഭയ്ക്കുവേണ്ടി എഴുതിയ ലേഖനത്തിലെ വേദഭാഗമാണിത്. അപ്പോസ്തലനായ പൌലോസിന് ശുദ്ധമനസാക്ഷി ഉണ്ടായിരുന്നിട്ടും അത് തന്നെ നിപരാധിയാക്കുന്നില്ല എന്നും, ഒടുവിൽ താനും തർത്താവിന്റെ സന്നിധിയിൽ നിൽക്കേണ്ടി വരും എന്നും, ദൈവത്താൽ വിധിക്കപ്പടേണ്ടിവരും എന്നും പൌലോസ് തീർത്തും പറയുന്നു. കാരണം ആത്യന്തീകമായി, നാമെല്ലാവരും ഒരു ദിവസം ജീവനുള്ള ദൈവത്തിന്റെ മുമ്പാകെ നിൽക്കും എന്നതാണ് സത്യം.  മാത്രമല്ല നാം ഓരോരുത്തരും ഉത്തരം പറയേണ്ടത് ദൈവത്തോടാണ്.

പ്രായോഗീകം

ദൈവത്തിന്റെ ഈ സ്വാഭാവം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും കാരണം എല്ലാവരും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയും മാറ്റി നിർത്തുന്നില്ല . ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയാലും, രാജാവ് ആയലും സ്വേച്ഛാധിപതി ആയാലും വെറും സേവകനായാലും ഇവിടെ വിഷയമല്ല. ഒരു ദിവസം നാം എല്ലാവരും ദൈവത്തിന്റെ മുൻപാകെ നാം ചെയ്ത പ്രവർത്തികള്‍ക്ക് കണക്കുപറയേണ്ടി വരും. ദൈവം നമ്മെ നമ്മുടെ പ്രവൃത്തികള്‍ക്കൊത്തവണ്ണം വിധിക്കും. നാം എല്ലാവരും നമ്മെക്കുറിച്ച് നല്ലതുപറയുവാൻ ആഗ്രഹിക്കുന്നവരാണ്. എനിക്ക് നല്ലതെന്ന് തോന്നുന്നത് ഞാൻ ചെയ്തു, എനിക്ക് എന്നെക്കുറിച്ച് നല്ല മതിപ്പാണ് എന്നൊക്കെപ്പറയുവാൻ നാം ശ്രമിക്കാറുണ്ട്. മാത്രമല്ല മൂന്നാഴ്ചയിൽ ഒരിക്കലെങ്കിലും ദൈവാലയത്തിൽ പോകാറുണ്ട് എന്ന് പറഞ്ഞ് നാം ആശ്വസിക്കാറുണ്ട്. ഇത് നാം നമ്മെക്കുറിച്ച് പറയുന്നതാണ് അതിൽ അല്ല കാര്യം ദൈവം നമ്മെക്കുറിച്ച് എന്തു പറയുന്നു എന്നതാണ് പ്രധാനം. പതിനാല് ലേഖനങ്ങള്‍ എഴുതിയ, അനേകം സഭകള്‍ സ്ഥാപിച്ച, ദൈവത്തനു വേണ്ടി അനേകം കഷ്ടം സഹിച്ച, അവസാനം രക്തസാക്ഷിയായി മരിക്കും എന്ന് ഉറപ്പായ അപ്പോസ്തലനായ പൌലോസ് പറയുകയാണ് ഞാൻ ഇപ്രകാരം ഒക്കെ ചെയ്തെങ്കിലും ഞാനും കർത്താവിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടി വരും. പ്രീയ സുഹൃത്തേ, നാം നമ്മെക്കുറിച്ച് പറയുന്നതിൽ അല്ല കാര്യം ദൈവം നമ്മെക്കുറിച്ച് എന്തു പറയുന്നു എന്നതിലാണ് പ്രാധാന്യം.  ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കുമ്പോള്‍ നല്ലവനും വിശ്വസ്ഥനുമായ ദാസനെ എന്ന വിളിയ്ക്ക് യോഗ്യനാകുവാൻ തക്കവണ്ണം നമ്മുടെ ജീവിതം ഈ ഭൂമിയിൽ ക്രമീകരിക്കുവാൻ തീരുമാനിക്കാം അപ്പോള്‍ ദൈവം നമ്മിൽ പ്രസാധിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ഒരിക്കൽ അങ്ങയുടെ മുമ്പാകെ നിൽക്കേണ്ടിവരും എന്നത് ഉറപ്പാണ്. ആകയാൽ എന്റെ ഓരോ ദിവസത്തെയും ജീവിതം ദൈവഹിതപ്രകാരം സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ