“എല്ലാവർക്കും പ്രയോജനപ്പെടണം”
വചനം
1 കൊരിന്ത്യർ 12 : 7
എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് പരിശുദ്ധാത്മാവിന്റെ കൃപാ വരങ്ങളെക്കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്. ആത്മാവിന്റെ പ്രകാശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവിനെ അറിയുക എന്നതാണ്. ഒരിക്കൽ നാം പരിശുദ്ധാത്മാവിനെ പ്രപിക്കുവാൻ യോഗ്യത ഇല്ലാത്തവരായിരുന്നു. ഇപ്പോള്‍ ദൈവ കൃപയാൽ നമ്മെ ദൈവം അത് പ്രാപിക്കുവാൻ യോഗ്യരാക്കുകയും ഓരോരുത്തർക്കും അവരവരുടെ പ്രാപ്തിപോലെ ആത്മാവിന്റെ കൃപാവരങ്ങളെ നൽകപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആത്മാവിന്റെ കൃപാവരങ്ങളെ പ്രാപിച്ചവർ അവ പൊതുപ്രയോജനത്തിന്നായി ഉപയോഗിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
പ്രായോഗീകം
കൃപാവരങ്ങള്‍ ദൈവം ഓരോരുത്തർക്കായി പങ്കിട്ട് കൊടുക്കുന്നത് സ്വർഗ്ഗത്തിൽ കൃപാവരങ്ങള്‍ക്ക് കുറവുണ്ടായിട്ടല്ല. അവരവരുടെ പ്രാപ്തിപോലെ കൃപാ വരങ്ങൾ ദൈവം പങ്കിട്ട് നൽകുന്നു. എല്ലാ കൃപാവരങ്ങളും ഒരു വ്യക്തിക്ക് മാത്രം ലഭിക്കുകയില്ല. അതുപോലെ കൃപാവരം ലഭിച്ച വ്യക്തിയ്ക്കു മാത്രം പ്രയോജനം വരേണ്ടല്ല അത് പൊതു പ്രയോജനത്തിനായി നൽകപ്പെടുന്നു. കൃപാവരം ലഭിച്ച വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാവർക്കും അവ പ്രയേജനം ഉളളതായി മാറണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ആയതുകൊണ്ട് ഇവിടെ പറയുന്നു ആത്മാവിന്റെ കൃപാവരങ്ങള്‍ പൊതുപ്രയോജനത്തിന്നായി നല്കപ്പെട്ടിരിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്കു തന്ന കൃപാ വരങ്ങളെ പൊതു പ്രയോജനത്തിനായി ഉപയോഗിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ