“കീഴടങ്ങലിന്റെ അടയാളം”
വചനം
സങ്കീർത്തനം 63 : 4
എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
നിരീക്ഷണം
ആഹ്ലാദകരമായ ആത്മീയ സന്തോഷത്തിന്റെയും നന്ദിയുടെയും നിമിഷത്തിൽ, ദാവീദ് രാജാവ് യഹോവയായ ദൈവത്തോട് ഇപ്രകാരം പ്രാർത്ഥിച്ചു. “ഞാൻ ജീവിക്കുന്നിടത്തോളം അങ്ങയുടെ നാമത്തെ സ്തുതിക്കുകയും, ഞാൻ അങ്ങയുടെ നാമത്തിൽ കീഴടങ്ങലിന്റെ അടയാളമായി എന്റെ കൈകള്‍ ഉയർത്തുകയും ചെയ്യും.
പ്രായോഗികം
തോക്കു ധാരികളായ കൊള്ളക്കാർ പണമുള്ള വ്യക്തികളെ കാണുമ്പോള്‍ തോക്ക് കാട്ടി കൈകള്‍ ഉയർത്തുക എന്ന് ആക്രോശിക്കും. അപ്പോള്‍ ആ വ്യക്തി താൻ കീഴടങ്ങുന്നു എന്ന് കാണിക്കുവാൻ കൈകള്‍ ഉയർത്തുന്നു. അതിനർത്ഥം ഇതാ ഞാൻ എന്റെ കൈയ്യിലുള്ളതെല്ലാം എടുത്തുകൊള്ളുക. എല്ലാം എടുത്തുകൊള്ളുക, എന്നെയും കൂട്ടികൊള്ളുക, എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക എന്നാണ് സമർപ്പിക്കുന്നത്. നാം ഓരോരുത്തരും ശരിക്കും യേശുക്രിസ്തുവിന്റെ അനുയായികളാണ്, യേശു നല്ല ദൈവമാണെന്ന് നാം ഓർക്കണം. എന്നാൽ ദൈവം പറയുന്നത് കേള്‍ക്കുവാൻ നാം കാതോർക്കുക, അങ്ങനെ ചെയ്യുമ്പോള്‍ യേശു നമ്മുടെ കാതുകളിൽ ചേർന്നിരിക്കുക എന്ന് മന്ത്രിക്കുന്നത് കേള്‍ക്കുവാൻ കഴിയും , ആ സമയത്ത് നമ്മുടെ പ്രതികരണം കീഴടങ്ങലായിരിക്കണം. അതിനർത്ഥം ഞാൻ സമ്പൂർണ്ണമായി എന്നെ സമർപ്പിക്കുന്നു ഇനി ഞാൻ എനിക്കുള്ളവനല്ല അങ്ങയുടേത് മാത്രം ആണ് എന്നതാണ്!
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ എന്നെ തന്നെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു, അങ്ങേയ്ക്ക് കീഴടങ്ങി ജീവിപ്പാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ