Uncategorized

“ദൈവീക സാന്നിധ്യത്തോട് ചേർന്ന് നിൽക്കുക”

വചനം

1 ശമുവേൽ 24 : 22

അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

നിരീക്ഷണം

ശൗൽ രാജാവ് ദാവീദിനെ കൊല്ലുവാൻ അന്വേഷിച്ചുകൊണ്ട് പിന്നാലെ നടന്നു. ദാവീദ് തന്നേടൊപ്പമുള്ള ഒരു കൂട്ടം ആളുകളുമായി ഒളിച്ചോടി. ദാവീദ് ഒരു ഗുഹയിൽ ഒളിച്ചിരിക്കുമ്പോള്‍ ശൗൽ രാജാവും ആ ഗുഹയിൽ എത്തി. ദാവീദിന് ശൗൽ രാജാവിനെ അവിടെവച്ച് കൊല്ലാമായിരുന്നു, എന്നാൽ അവൻ അത് ചെയതില്ല.  ദാവീദ് ശൗൽ രാജാവിനെ താൻ പാർക്കുന്ന ഗുഹയിൽ ആണ് എത്തിയതെന്ന് അറിയിച്ചപ്പോള്‍ ശൗൽ പശ്ചാതപിക്കുകയും ദാവീദിനോട് ഇപ്രകാരം പറയുകയും ചെയതു, നീ രാജാവാകും നിശ്ചയം അപ്പോള്‍ നീ എന്നെയും എന്റെ മക്കളെയും ഉന്മൂല നാശം വരുത്തുകയില്ല എന്ന് എനിക്ക് വാക്ക് തരണം. ദാവീദ് അതുപോലെ സത്യം ചെയ്യുകയും ചെയ്തു. അതിനുശേഷം ശൗൽ രാജാവ് തന്റെ അരമനയിലേയ്ക്ക് പോകുകയും ദാവീദ് വീണ്ടും താൻ ഒളിച്ചിരിക്കുന്ന ദുർഗ്ഗത്തിലേക്കും പോകുകയും ചെയതു.

പ്രായോഗികം

ദാവീദും തന്റെ ആളുകളും ശൗൽ രാജാവിനെ പേടിച്ച് ഓടുകയും തങ്ങള്‍ക്ക് പാർക്കുവാൻ ഒരു കോട്ട സൃഷ്ടിക്കുകയും ചെയ്തു. ആ സ്ഥലം തന്ത്രപരമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുവാനും, പ്രർത്ഥിക്കുവാനും, ദൈവത്തെ സ്തുതിക്കുവാനും, തങ്ങള്‍ക്ക് സുരക്ഷയ്ക്കുമായി അവർ സൃഷ്ടിച്ച സ്ഥലമായിരുന്നു. ഒരുപക്ഷേ കുടംബാംഗങ്ങളും സുഹൃത്തുക്കളും അതിനു ചുറ്റും പാർത്തിരുന്നിരിക്കാം. ശൗൽ രാജാവ് ദാവീദുമായി ഉടമ്പടി ചെയ്ത ശേഷം തന്റെ യെരുശലേമിലെ അരമനയിലേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ ദാവിദും അവന്റെ ആളുകളും അവിടേയ്ക്ക് പോയില്ല. ആക്കാലത്ത് യെരുശലേം അവരുടെ കോട്ട ആയിരുന്നില്ല. പകരം അവർ സൃഷ്ടിച്ച കോട്ടയിലേയ്ക്ക് അവർ മടങ്ങിപ്പോയി.  നമ്മുടെ കോട്ട എന്നത് നാം ദൈവ സാന്നിധ്യം അനുഭവിക്കുന്ന സ്ഥലമാണ്. അത് എത്ര ചെറുതായാലും വലുതായാലും അത് അറിയപ്പെടുന്നതായാലും അല്ലെങ്കിലും അതാണ് നമ്മുടെ ശക്തി കേന്ദ്രം. സുഹൃത്തുക്കള്‍, കുടുംബം, പ്രാർത്ഥന, സ്തുതി, സുരക്ഷ, തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്കുള്ള സ്ഥലമാണത്. നാം എന്തു ചെയ്താലും ആ കോട്ടയിൽ ചേർന്ന് നിൽക്കണം. അതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സ്വന്തം രീതിയിൽ ഒരു കോട്ട കെട്ടിപ്പടുക്കുവാൻ സഹായിച്ചതിനായി നന്ദി. അതിൽ ചേർന്ന് നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ