Uncategorized

“ജോലി പൂർത്തിയാക്കിയാൽ അനുഗ്രഹം ഉറപ്പ്”

വചനം

പുറപ്പാട് 39 :   43

മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

നിരീക്ഷണം

സമാഗമനകൂടാരത്തിന്റെ നിർമ്മാണത്തിന് ഏകദേശം ആറുമാസം എടുത്തു എന്ന് കണകാക്കപ്പെടുന്നു. ഓരോരുത്തരും അവരവരുടെ ഭാഗം പൂർത്തിയാക്കിയ ശേഷം അതിനെ കൂട്ടിയോജിപ്പേക്കേണ്ടി വന്നു. എന്നാൽ അവരവരുടെ പണിപൂർത്തീകരിച്ചത് മോശ പരിശോധിച്ചുകഴിഞ്ഞപ്പോൾ അവൻ അവരെ അനുഗ്രഹിച്ചു എന്ന് തിരുവെഴുത്ത് പറയുന്നു.

പ്രായോഗീകം

ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല നാം പൂർത്തിയാക്കുമ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും എന്നതാണ്. നാം ശ്വസിക്കുകയും ജീവനോടെ ഇരിക്കുകയും ചെയ്യന്നതുകൊണ്ട് മാത്രം അനുഗ്രഹിക്കപ്പെടണം എന്ന് ചിന്തിക്കുന്നവരുള്ള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ തിരുവെഴുത്ത് നമ്മോട് പറയുന്നത് ദൈവീക അനുഗ്രഹം വേല പൂർത്തിയാക്കിയവർക്ക് എന്നാണ്. സൂര്യന്റെ ചൂട് ഏറ്റ് നാം മരിക്കുന്നില്ല, രാത്രിയിൽ തണുത്ത് മരവിച്ചും നാം മരിക്കുന്നില്ല എന്നതുകൊണ്ട് തന്നെ നാം ദൈവത്തെ സ്തുതിക്കുകയും അതും ഒരു അനുഗ്രഹമായി കാണുകയും വേണം. ഓരോ വ്യക്തിയും താൻ എവിടെ ജനിക്കുന്നു അല്ലെങ്കിൽ ആരിൽ ജനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു അനുഗ്രഹം ഉണ്ട്. എന്നാൽ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നത് കഠിനാധ്വാനത്തിലൂടെയാണ്. ദൈവവചനവും അതുതന്നെ പറയുന്നു നിങ്ങളെ ഏൽപിച്ച വേല പൂർത്തിയാക്കുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും അത് ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ഏൽപിച്ചവേല പൂർത്തിയാക്കി അങ്ങയിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x