Uncategorized

“ഇതുവരെ പൂർത്തിയായിട്ടില്ല”

വചനം

അപ്പോ.പ്രവർത്തികൾ 13 :   36

ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.

നിരീക്ഷണം

ദൈവത്തിന് ദാവീദ് രാജാവിനെക്കുറിച്ച് തന്റെ തലമുറയിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് ദാവിദ് പൂർത്തിയാക്കിയപ്പോൾ ദൈവം അവനെ എടുത്തു.

പ്രായോഗീകം

നമ്മുടെ തലമുറ എന്ന് പറയുന്നത് നാം ജീവിച്ചിരിക്കുന്ന കാലഘട്ടമാണ്, അത് സാർവ്വത്രീകമായി അംഗീകരിക്കപ്പെട്ട ഒരു കാലഘട്ടമല്ല. ദാവിദ് രാജാവിന് 70 വയസ്സയാരുന്നു താൻ മരിക്കുമ്പോൾ അതാണ് തന്റെ തലമുറ. അദ്ദേഹത്തിന്റെ ശിശ്രൂഷപൂർത്തിയായപ്പോൾ താൻ മരിച്ചു. നാം ഓരോരുത്തരും ജീവിച്ചിരിക്കുന്നിടത്തോളം നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യുവാനുണ്ട്. നമ്മുടെ തലമുറിയൽ ദൈവത്തിന്റെ ഉദ്ദേശം നിവർത്തിയാക്കുവാൻ നാം തയ്യാറാണോ? നമ്മെക്കുറിച്ച് ദൈവം ഉദ്ദേശിക്കുന്നത് ഒരു പട്ടണത്തെ നേടുവാനോ അല്ലെങ്കിൽ ഒരു വ്യക്തിയെ നോടുവാനോ ആയിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ നാം ഏതെങ്കിലും വിധത്തിൽ ലോകത്തെയും രൂപാന്തപ്പെടുത്തുന്നു എന്നതാണ് സത്യം. നമ്മുടെ ജീവിതത്തിൽ പ്രവർത്തികൾ അവസാനിച്ചു എന്ന് ഒരിക്കലും പറയരുത്. നമുക്ക് ശ്വാസമുള്ളടത്തോളം കാലം നാം ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തിയാക്കേണ്ടവരാണ്. യേശുവിനുവേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ നാം ചെയ്യുവാനുണ്ട്, അത് ഇരുവരെ പൂർത്തിയാട്ടില്ല അതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ശിശ്രൂഷ ഇതുവരെ പൂർത്തിയായിട്ടില്ല ആകായൽ എന്നെ പിന്നെയും അങ്ങയുടം പ്രവർത്തിക്കായി നയിക്കുമാറാകേണമേ. ആമേൻ