Uncategorized

“ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുക”

വചനം

വെളിപ്പാട് 14 :   7

ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

നിരീക്ഷണം

യോഹന്നാൻ തന്റെ വെളിപ്പാടിൽ, ആകാശമധ്യേ പറന്നു നടന്ന് ഭൂമി മുഴുവൻ സുവിശേഷം പ്രസംഗിക്കുന്നഒരു ദൂതനെ കണ്ടു. ദൂതൻ വിളിച്ചുപറഞ്ഞു, ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പീൻ.

പ്രായോഗീകം

ദൂതന്മാരാലോ, ദൈവത്തിന്റെ മക്കളാലോ, മാത്രമല്ല അപ്പോ.പ്രവൃത്തി 19:13- ൽ പിശാചിനാൽ പോലും ഈ സുവിശേഷം പ്രസംഗിക്കപ്പെടും എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു, വസ്തവത്തിൽ, മത്തായി 24:14 ൽ യേശു പറഞ്ഞു രാജ്യത്തിന്റെ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ലോകമെമ്പാടും പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും. വെളിപ്പാട് പുസ്തകത്തിൽ ഭൂമിയിൽ എല്ലായ്ടത്തും പ്രക്ഷുബ്ധത പടരുന്നതായി നമുക്ക് കാണുവാൻ കഴിയും, എന്നിട്ടും അതിന്റെ മധ്യത്തിൽ വീണ്ടും കർത്താവിന്റെ ദൂതൻ സുവിശേഷം പ്രസംഗിക്കുന്നു. അത് ഭാവിയെക്കുറിച്ചുള്ളതാണ്. പക്ഷേ സന്ദേശം കാലാതീതമാണ്, ഇന്നലെയും, ഇന്നും, എന്നന്നേക്കും ഉള്ളത്. അത് കേട്ട് അനുസരിക്കുന്നവർക്ക് നിത്യജീവൻ നൽകുന്ന ഒരു സന്ദേശമാണിത്. ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കെടുക്കുക എന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഭയപ്പെട്ട് അങ്ങേയ്ക്ക് മഹത്വം അർപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x