Uncategorized

“മനസ്സിലാകാത്ത കാര്യം”

വചനം

വെളിപ്പാട് 17 :   14

അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.

നിരീക്ഷണം

ലോകമെമ്പാടും എല്ലാ യുദ്ധങ്ങളെയും അവസാനിപ്പിക്കുവാനുള്ള യുദ്ധം എന്ന് അറിയപ്പെടുന്ന മഹാ യുദ്ധമാണ് ഹർമ്മഗെദ്ദോൻ യുദ്ധം അതിനെ യോഹന്നാൻ അപ്പോസ്ഥലൻ ഇവിടെ വീഭാവനം ചെയ്യുന്നു.  യേശുവിനെതിരെ യുദ്ധം ചെയ്യുവാൻ എല്ലാവരും തയ്യാറായിരിക്കുന്നതായി അവൻ കണ്ടു. എന്നാൽ കുഞ്ഞാടായ യേശു കർത്താധികർത്താവും രാജാക്കന്മാരുടെ രാജാവുമാതിനാൽ അവൻ വിജയിക്കുമെന്ന് യോഹന്നാന് മനസ്സിലായി.

പ്രായോഗീകം

നമ്മുടെ ശത്രുവായ പിശാച് എപ്പോഴും യേശുവിനോട് എതിർക്കുവാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ശത്രുവിന് ദൈവത്തിന്റെ ലിഖിത വചനം അറിയാം, അത് ഉദ്ധരിക്കുന്നു. വെളിപ്പാടിന്റെ അവസാന അധ്യായങ്ങൾ അവനറിയാം. രാജാധി രാജാവിനെതിരെ തിനിക്ക് ഒരു സാധ്യതയുമില്ലെന്ന് അവന് തീർച്ചയായും അറിയാം. എന്നിട്ടും അവൻ തന്റെ അവസാനത്തിലേക്ക് നീങ്ങുന്നു. അവൻ ഒരു റോബോട്ട് അല്ല, കാരണം അവന് എപ്പോഴും രക്ഷപ്പെടുവാൻ അവസരമുണ്ടായിരുന്നു. അവൻ ഈ യുദ്ധത്തിൽ നിന്ന് പിൻമാറണമോ അതോ മുന്നോട്ട് പോകണമേ എന്ന് ചിന്തിച്ചു പിന്നെ യുദ്ധത്തിലേക്ക് തന്നെ പോകുവാൻ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവൻ ഏക സത്യവും ജ്ഞാനിയുമായ ദൈവത്തിൽ നിന്ന് ഓടിപ്പോയത് എന്നതാണ് നമുക്ക് മനസ്സിലാകാത്ത ഒരു കാര്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മാത്രം രാജാധിരാജാവും കർത്താതി കർത്താവും എന്ന് ഞാൻ അറിയുന്നു. ആകയാൽ അങ്ങയിൽ മാത്രം വിശ്വസിച്ച് ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ