Uncategorized

“ദൈവപ്രീതി ലഭിക്കുവാൻ”

വചനം

ഉല്പത്തി 6 :   8

എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.

നിരീക്ഷണം

ഉല്പത്തി പുസ്തകത്തിന്റെ തുടക്കത്തിൽ മനുഷ്യവംശത്തെ സൃഷ്ടിച്ചതിൽ യഹോവയായ ദൈവം ദുഃഖിച്ചു. വാസ്തവത്തിൽ, നോഹയെയും കുടുംബത്തെയും ഒഴികെ മുഴുവൻ മനുഷ്യവർഗ്ഗത്തെയും ദൈവം ജലപ്രളയത്തിൽ നശിപ്പിക്കുവാൻ കാരണം എന്ത്? നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.

പ്രായോഗീകം

തന്നെ പൂർണ്ണഹൃദയത്തോടെ സേവിക്കുന്നവരെ കണ്ടെത്തുവാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിൽ മുഴുവൻ നോക്കുന്നുവെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. നോഹയെ സംബന്ധിച്ചിടത്തോളം, അവൻ നീതിമാനും തന്റെ കാലത്തെ ജനങ്ങൾക്കിടയിൽ നിഷ്കളങ്കനും ആയിരുന്നു. അവൻ ദൈവത്തോടുകൂടെ വിശ്വസ്തയോടെ നടന്നു എന്ന് തിരുവെഴുത്ത് വെളിപ്പെടുത്തുന്നു. തീർച്ചയായും യഹോവയുടെ കണ്ണുകൾ ഈ പ്രീയപ്പെട്ട തന്റെ ദാസനിൽ ആയിരുന്നു എന്നതാണ് സത്യം. അക്ഷരാർത്ഥത്തിൽ, ദൈവത്തിന്റെ പ്രീതി ലഭിക്കുന്നതരത്തിൽ ദൈവത്തെ പൂർണ്ണമായി സേവിക്കുവാൻ നമുക്കും കഴിയും. എന്തെങ്കിലും ലഭിക്കുവാൻ വേണ്ടിയല്ല നാം യേശുവിനെ സ്നേഹിക്കുന്നത്, പക്ഷേ ദൈവത്തിന്റെ പ്രീതി കണ്ടെത്തുക എന്നത് ദൈവത്തിന്റെ ഇഷ്ടത്തിന് പൂർണ്ണമായും വഴങ്ങുക എന്നതാണ്. അതിന് ലഭിക്കുന്ന ഒരു പതിഫലമാണ് ദൈവപ്രീതി. ആകയാൽ നോഹയെപ്പോലെ ദൈവപ്രീതി ലഭിക്കുവാൻ തക്ക രീതിയിൽ നമുക്ക് ജീവിക്കുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ഇഷ്ടം പൂർണ്ണമായി നിറവേറ്റി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x