Uncategorized

“നമ്മുടെ ദൈവം പരിശുദ്ധനാണ്!”

വചനം

സങ്കീർത്തനം 77 : 13

ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

നിരീക്ഷണം

ഈ അധ്യായത്തിൽ ഈ വചനം വരെ തന്റെ ഏറ്റവും നല്ല നാളുകള്‍ തനിക്ക് പിന്നിലുണ്ടായിരുന്നു എന്ന് വൃദ്ധനായ ദാവീദ് രാജാവ് വ്യക്തമാക്കുന്നു.  എല്ലാറ്റിനും ഉപരിയായി യിസ്രായേൽ ജനം ദൈവത്തിന്റെ പരിശുദ്ധിക്ക് നിരക്കാത്തത് ചെയ്യുന്നതുകൊണ്ട് അവരുടെ നിലവിളികള്‍ക്ക് ദൈവം ചെവികൊടുക്കുന്നില്ലെന്ന് അവന് മനസ്സിലായി. നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ഇല്ല എന്നും നമ്മുടെ ദൈവം പരിശുദ്ധനാണെന്നും ആ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു എന്നും ആണ് സങ്കീർത്തനക്കാരൻ ചോദിക്കുന്നത്.

പ്രായോഗികം

നമ്മുടെ ദൈവത്തിന്റെ വിശുദ്ധിയാണ് ദൈവത്തെ ഏറ്റവും ഭയപ്പെടുത്തുന്നതും ആകർഷിക്കുന്നതുമായ ഗുണം.  1 ശമുവേൽ 4:6 ൽ നമ്മുടെ വിശുദ്ധനായ ദൈവത്തിന്റെ അത്ഭുത പ്രവർത്തി എന്തെന്നാൽ അവിടെ പടയാളികള്‍ ഒന്നും ഇല്ലാതെ ഫെലിസ്ത്യരുടെ മേൽ മഹാഭയം കൊണ്ടുവരുന്നത് കാണുവാൻ കഴിയും. വാസ്തവത്തിൽ നമ്മുടെ ദൈവം സ്വയം ദൈവമാണ്. ദൈവത്തിന് ഒന്നും ചെയ്യുവാൻ ആരുടെയും സഹായം ആവശ്യമില്ല.  എന്നാൽ ദൈവത്തിന്റെ ഒരേ ഒരു ബന്ധം പിതാവെന്ന നിലയിൽ മക്കളായ നാം ഓരോരുത്തരോടും ആണ്. ആയതുകൊണ്ട് ദൈവത്തിന്റെ മക്കളായ നമുക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടെ ആയിരിക്കാം കാരണം നമ്മുടെ പരിശുദ്ധനായ ദൈവത്തിന്റെ കൈയ്യിലാണ് നമ്മുടെ ജീവിത്തിന്റെ എല്ലാ നിയന്ത്രണവും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പരിശുദ്ധിയ്ക്കും നിർമ്മലതയ്ക്കും തക്കവണ്ണം അങ്ങയെ ഭയപ്പെടുവാനും സ്നേഹിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ