Uncategorized

“യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവരാകുക”

വചനം

1 ശമുവേൽ 2 : 26

ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

നിരീക്ഷണം

സമൂവേൽ ബാലൻ ഹന്നയ്ക്കു ദൈവം നൽകിയ സമ്മാനം ആയിരുന്നു. തനിയക്ക് ഒരു മകനെ നൽകുകയാണെങ്കിൽ അവനെ കർത്താവിന്റെ ആലയിത്തിൽ നിത്യം ശിശ്രൂഷിക്കേണ്ടതിന് തിരികെ നൽകാം എന്ന് അവള്‍ യഹോവയോട് വാക്കുപറഞ്ഞു. അത് സംഭവിക്കുകയും ചെയ്തു. ഹന്നയ്ക്ക് കിട്ടിയ മകനെ തിരികെ ദൈവാലയത്തിൽ ശിശ്രൂഷയ്ക്കായി ഏലിപുരോഹിതനെ ഏൽപ്പിച്ചു.  ഏലിപുരോഹിതന്റെ സംരക്ഷണയിൽ ആയിരിക്കെ ശമുവേൽ ദൈവത്തിനും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

പ്രായോഗികം

യിസ്രായേലിലെ പുരോഹിതനായിരുന്ന ഏലിക്ക് സ്വന്തം മക്കളെ ദൈവ ഭയത്തിൽ വളർത്തുവാൻ കഴിഞ്ഞില്ല. എന്നാൽ മറ്റൊരുകുടുംബത്തിലെ മകനെ യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ പുരോഹിതന്മാരിലും പ്രവാചകന്മാരിലും ഒരാളായി വളർത്തിയെടുക്കുവാൻ കഴിഞ്ഞത് അതിശയകരമാണ്. ശമുവേൽ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോഴും, യുവാവായിരിക്കുമ്പോഴും ദൈവത്തോടും മനുഷ്യരോടും ശാരീരികമായും ആത്മീകമായും പ്രീതിയുള്ളവനായി വളർന്നു എന്ന് തിരുവെഴുത്ത് പറയുന്നു. നമുക്ക് ദൈവത്തോട് ഉള്ളപ്രീതി മിക്കപ്പോഴും തെളിയുന്നത് അനുസരണത്തിലൂടെയും ഞാൻ അങ്ങയുടെ അശ്രയത്തിന് യേഗ്യനാണ്എന്ന് പറഞ്ഞ് സ്ഥിരതയുള്ള ജീവിത ശൈലി നയിക്കുമ്പോഴും ആണ്. കാലക്രമേണ വിലമതിക്കാനാവാത്ത മാനുഷ്യഗുണങ്ങളാണ് സമൂഹത്തിൽ കുറവായി കാണപ്പെടുന്നത് . പ്രശസ്തിയെക്കാളും ഭാഗ്യത്തെക്കാളും പ്രധാനമായി ഒരു വ്യക്തി ദൈവത്തോടും മനുഷ്യനോടും ഒരുപോലെ പ്രീതിയുള്ളവരായി തീരുക എന്നതാണ് പ്രാധാന്യമർഹിക്കുന്നത് എന്നതാണ് ഇതിലുടെ മനസ്സിലാക്കുവാൻ കഴിയുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

മനുഷ്യർക്കും ദൈവത്തിനും പ്രീതിയുള്ളവനായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ