Uncategorized

“നീതി എന്ന വാക്ക്”

വചനം

സങ്കീർത്തനങ്ങള്‍ 140 : 12

“യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.”

നിരീക്ഷണം

യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധ രാജാവായ ദാവീദ് ഈ സങ്കീർത്തന ഭാഗത്തിലും ദൈവത്തിന്റെ ‘നീതിയെ’ കുറിച്ച് വിവരിക്കുന്നു.  ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുളള മനുഷ്യനായിരുന്നു. ദാവീദിനെപ്പോലെ ദൈവ സ്നേഹത്തെ വിലമതിച്ച അല്ലെങ്കിൽ ദൈവത്തോട് ഇത്രത്തോളം അടുത്തിരിക്കുവാൻ ആഗ്രഹിച്ച മറ്റൊരു രാജാവും യിസ്രായേലിൽ ഇല്ല.  ദൈവവചനം മുഴുവൻ പഠിച്ചാൽ ദാവീദ് രാജാവിനെപ്പോലെ ദൈവത്തിന്റെ നീതിയെക്കുറിച്ച് ചിന്തിക്കുകയും, വിവരിക്കുകയും ചെയ്ത മറ്റാരും ഇല്ലെന്നു തന്നെ പറയാം

പ്രായോഗികം

അനാഥരോടും ദരിദ്രരോടും ഏതെങ്കിലും വിധത്തിൽ അനീതിയായി പെരുമാറുന്നത് ദാവീദ് രാജാവ് വെറുത്തിരുന്നു.  അദ്ദേഹത്തിന്റെ രാജ്യത്തിലെ ഓരോ വ്യക്തിയ്ക്കും യഥാർത്ഥ നീതികിട്ടണമെന്നും രാജ്യത്തിലെ ഓരോവ്യക്തിയും അങ്ങേയറ്റം നിതിയോടെ പെരുമാറണമെന്നും ആഗ്രഹിച്ചിരുന്നു. ചരിത്രത്തിലുടനീളം പരിശോധിച്ചാൽ പ്രബലരാജ്യങ്ങളെല്ലാം തന്നെ അവരുടെ നിയമ സംഹിത അതുപോലെ പാലിക്കുവാൻ ശ്രമിക്കുന്നവരാണ്.  എന്നാൻ പലപ്പോഴും പണത്തോടും അധികാരത്തോടുംമുളള അവരുടെ സ്നേഹം വളർന്നപ്പോള്‍ നേതാക്കന്മാർക്ക് അവരുടെ ജനങ്ങളോട് ഒരിക്കൽ ഉണ്ടായിരുന്ന കരുതൽ ക്ഷയിക്കുകയും കാലക്രമേണ പ്രസ്തുത രാഷ്ട്രം ദുർബലമാവുകയും മിക്കതും തകരുന്നതായും കാണുവാൻ കഴിയും.  എന്നാൽ ദാവീദ് ഒരിക്കലും അപ്രകാരമുളള ഒരു അധികാരി ആയിരുന്നില്ല മറിച്ച്  ജനങ്ങളോടുളള സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ പൊതുധാര.  ലോകമെമ്പാടുമുളള സ്നേഹവും നീതിയുമുളള അധികാരികള്‍ ഇല്ലാതായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തും ദേശങ്ങളിലും നീതിക്കായി നാം വളരെ ശ്രദ്ധാലുക്കള്‍ ആകേണ്ടുന്ന സമയും അതിക്രമിച്ചിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞങ്ങളുടെ ചുറ്റുപാടുകളിൽ അനേകർ നീതി കിട്ടാതെ വിഷമിക്കുന്നത് ഞാൻ കാണുന്നു. അപ്രകാരം നീതിലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്കായി ശബ്ദം ഉയർത്തുവാനും പ്രവർത്തിക്കുവാനും എന്റെ ഈ കൊച്ചു ജീവിതം പ്രയോജനപ്പെടുത്തേണമേ. ദൈവം നീതിമാനാകയാൽ അങ്ങയുടെ മക്കളായ ഞങ്ങളും അപ്രകാരം നീതയുളളവരായിരിക്കുവാൻ സഹായിക്കേണമേ. ആമേൻ