“പൂർണ്ണ ജയാളികൾ”
വചനം
റോമർ 8 : 37
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
നിരീക്ഷണം
വിശ്വാസികളായ നമുക്കെതിരായി ഏത് പർവ്വതസമാനമായ പ്രശ്നങ്ങൾ ഉയർന്നു നിന്നാലും നാം അതിലൊക്കെ ജയം പ്രാപിക്കും എന്ന് മാത്രമല്ല പൗലോസ് അപ്പോസ്ഥലൻ ഇവിടെ വ്യക്തമാക്കുന്നത് നാം പൂർണ്ണ ജയം പ്രാപിക്കും എന്നാണ്.
പ്രായോഗീകം
യേശുവിനെ അനുഗമിക്കുന്നവരായ നാം നമ്മുടെ ഹൃദങ്ങളിൽ സംശയം ഉയർന്നുവരുമ്പോൾ അതിനെ പൂർണ്ണമായും തള്ളിക്കളയണം. നാം തോൽക്കുവാനുള്ളവരല്ല, നമ്മൾ വിജയിക്കും എന്ന ഉറപ്പുള്ളവരായിരിക്കണം. നാം വെറും വിജയം പ്രാപിക്കുന്നവരല്ല നാം പൂർണ്ണ വിജയം പ്രാപിക്കുന്നവരാണ്. നാം വിജയിച്ചു കഴിയുമ്പോൾ മറ്റുള്ളവർ പറയും “കൊള്ളാം”!! അവർ എങ്ങനെയാണ് ഇത്രവേഗത്തിൽ ജയം പ്രാപിച്ചത് എന്ന് അതിശയിക്കുമാറ് ദൈവപ്രവർത്തി നമ്മിൽ വെളിപ്പെടും. വിജയിക്കുന്നതിന് കഠിമായ അധ്വാനം ആവശ്യമാണെന്ന് നമുക്കറിയാം. ഒന്നും എളുപ്പത്തിൽ ലഭിക്കുന്നില്ല, എന്നാൽ നമ്മുടെ ചുറ്റുമുള്ളവർക്ക് അത് അങ്ങനെയാണ് തോന്നുന്നത്. കാരണം യേശു നമ്മുടെ മുമ്പിൽ പോകുന്നതുകൊണ്ട് അങ്ങനെ സംഭവിക്കുന്നു. യേശു നമ്മോടൊപ്പം എപ്പോഴും ഉണ്ടെങ്കിൽ മറ്റെല്ലാം എളുപ്പമുള്ള വിജയമായി മാറും. ഇന്ന് നാം യേശുവിനെ പിൻതുടരുകയാണെന്നും ശത്രുവിനെ തകർക്കുകയാണെന്നും ഉറപ്പുണ്ടായിരിക്കുക അപ്പോൾ നാം എല്ലാത്തിനും പൂർണ്ണ വിജയം പ്രാപിക്കുന്നവരായി തീരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് ചോർന്ന് ജീവിച്ച്, വരുന്ന പ്രതികൂലങ്ങളെ തരണം ചെയ്ത് എല്ലാറ്റിലും പൂർണ്ണവിജയം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
