“ഭയത്താൽ അവർ ഉരുകി”
വചനം
“ഫെലിസ്ത്യന്റെ ഈ വാക്കുകള്‍ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.”
നിരീക്ഷണം
ഇത് ഗോലിയാത്ത് എന്ന പത്തടി ഉയരമുളള മല്ലന്റെ കഥയാണ്. അവൻ യിസ്രായേലിനോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവെന്നും തന്നോട് യുദ്ധം ചെയ്യുവാൻ തുല്ല്യ ശാരീരീക ശക്തിയുളള ഒരു മനുഷ്യനെ ആവശ്യപ്പെട്ടതായും ബൈബിള്‍ പറയുന്നു. അപരനെ കൊല്ലുന്നവൻ ആ രാജ്യത്തിന്റെ അടിമയും ജയിക്കുന്നവൻ യജമാനനും ആയിരിക്കുമെന്നും ഗോലിയാത്ത് പറഞ്ഞു. ഈ ഭീമാകാരന്റെ വാക്കുകള്‍ യിസ്രായേല്ല്യർ കേട്ടപ്പോള്‍, യിസ്രായേൽ ജനം പരിഭ്രാന്തരായി എന്ന് ബൈബിള്‍ പറയുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവർ “ഭയത്താൽ ഉരുകിപ്പോയി!”
പ്രായോഗികം
ലോകത്തിൽ ഒരുപാടുപേർ ഭയത്താൽ ജീവിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അവർ വളരെ പരിഭ്രാന്തരാകാറുണ്ട്. അങ്ങനെ ഉളളവർക്ക് യേശുക്രിസ്തുവിലൂടെയുളള സ്വാതന്ത്ര്യത്തെ പൂർണ്ണമായി പ്രാപിക്കുവാൻ കഴിയുകയില്ല. കാരണം അവരുടെ ശത്രു അവരുടെ ഹൃദയത്തെ “ഭയത്താൽ ഉരുക്കിക്കളയുന്നു” അങ്ങനെ ചെയ്യുന്നത് പിശാചാണ്. പിശാച് കൊണ്ടു വരുന്ന ‘ഭയവും’ യേശിക്രിസ്തുവിനാൽ ഉണ്ടാകുന്ന ‘വിശ്വാസവും’ തമ്മിൽ നമ്മുടെ ഹൃദയത്തിൽ എപ്പോഴും ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് വിശ്വാസികള്‍ക്ക് അറിയാവുന്നതാണ്. എന്നാൽ വിശ്വാസത്താൽ ജീവിക്കുകയും നടക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും “ദൈവം നമ്മുക്കു വേണ്ടി ആ പ്രശ്നത്തിൽ ഇറങ്ങിവരും” എന്ന പ്രത്യാശ ഉണ്ടാകണം. ഇന്ന് നിങ്ങള്‍ “ഭയത്താൽ ഉരുകിപ്പോകുന്ന” അവസ്ഥയിലാണെങ്കിൽ ക്രിസ്തുവിലുളള നിശ്വാസത്തിലേക്ക് മടങ്ങിവരുവാൻ പ്രാത്സാഹിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ഭയത്തെപുറത്താക്കി പ്രത്യാശയിലേക്ക് മടങ്ങി വരുവാൻ കർത്താവ് നിങ്ങളെ സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഭയത്തെ പുറത്താക്കി വിശ്വാസത്താലുളള പ്രത്യാശയിൽ ജീവിക്കുവാൻ സഹായിക്കുന്നതിന് നന്ദി. കാഴ്ചയാൽ അല്ല വിശ്വാസത്താൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ