Uncategorized

 “പരീക്ഷ”

വചനം

2 കൊരിന്ത്യർ 13 : 5

നിങ്ങള്‍ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പീൻ; നിങ്ങളെത്തന്നേ ശോധന ചെയ്യുവീൻ. നിങ്ങള്‍ കൊളളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് കൊരിന്ത്യ സഭയ്ക്കു എഴുതിയ രണ്ടാം ലേഖനം അവസാനിപ്പിക്കുന്നതിനുമുമ്പായി അവർ ഓരോരുത്തരും വിശ്വാസത്തിൽ ഏത് നിലവാരത്തിലായിരിക്കുന്നുവെന്ന് വ്യക്തിപരമായി ശോധനചെയ്യുവാൻ നിർദ്ദേശിക്കുന്നു. ക്രിസ്തുവിൽ ഉറച്ചുനിൽക്കുന്നു എങ്കിൽ മുന്നിൽ വരുന്ന പരീക്ഷകളെ ധരണം ചെയ്യുവാൻ ഇടയായി തീരും എന്നാൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിൽ നിന്നും പരാജയപ്പെടുന്നു എങ്കിൽ കൊളളരുതാത്തവർ എന്ന് തെളിയുന്നു.

പ്രായോഗികം

നിങ്ങള്‍ പേരിൽ മാത്രം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നുവെങ്കിൽ ക്രിസ്തു യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നില്ല. ക്രിസ്തു യഥാർത്തമായി നമ്മിൽ വസിക്കുന്നുവെങ്കിൽ ഏത് പ്രതിസന്ധിയിലും കർത്താവിനോട് ചേർന്ന് നാം വസിപ്പാൻ ഇടയാകും.  ക്രിസ്തു യഥാർത്ഥമായി ജീവിതത്തിൽ വന്നു എങ്കിൽ നിഷ്കളങ്കത, സ്നേഹം, സൗമ്യത, ഔദാര്യം, മറ്റുളളവരെ തന്നെക്കാള്‍ ശ്രഷ്ഠൻ എന്ന് എണ്ണുക എന്നിങ്ങനെയുളള യേശുവിന്റെ സ്വാഭാവം ജീവിതത്തിൽ പ്രകടമാക്കും.  അങ്ങനെ അല്ലാത്തവർ തങ്ങളെതന്നെ ശോധന ചെയ്യുക. ജീവിതത്തിൽ പരീക്ഷകള്‍ നേരിട്ടാൽ നിങ്ങള്‍ വിജയിക്കുമോ? ഓരോരുത്തരും സ്വയം ചോദിക്കുക, ഞാൻ പേരിൽ മാത്രം ക്രിസ്ത്യാനിയാണോ അതോ ക്രിസ്തുവിന്റെ ഗുണഗണങ്ങളെ പ്രകടമാക്കി ഏതു പരീക്ഷയും ജയിക്കുവാൻ തക്ക ദൃഢമായ വിശ്വാസത്തിന് ഉടമയാണോ? അത് തെളിയിക്കപ്പെടുവാൻ ഒരു വഴിയെ ഉളളൂ “പരീക്ഷകള്‍ ഏറ്റെടുക്കുക!” അപ്പോള്‍ നമ്മുടെ വിശ്വാസം തെളിയിക്കപ്പെടും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പരീക്ഷ ഏറ്റെടുക്കുവാൻ തയ്യാറാണ്.  പരീക്ഷകള്‍ സഹിച്ച് അങ്ങെയ്ക്ക് കൊളളാവുന്നവനായി ഞാൻ പുറത്തുവരാൻ അങ്ങ് സഹായിക്കേണമേ. അങ്ങയുടെ സ്വഭാവം എന്നിൽ നിന്ന് പുറപ്പെടാൻ സഹായിക്കേണമേ.   അങ്ങയിൽ ആശ്രയിച്ച് അവസാനം വരെ ഉറച്ചു നിൽക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ