Uncategorized

“ശ്രദ്ധാകേന്ദ്രം”

വചനം

ഉല്പത്തി 2 :   9

കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.

നിരീക്ഷണം

ന്യായപ്രമാണം ലഭിക്കുന്നതിനുമുമ്പ് ആദിയിൽ ഏദൻ തോട്ടത്തിന്റെ മധ്യത്തിൽ രണ്ട് മരങ്ങൾ ദൈവം സൃഷ്ടിച്ചിരുന്നു. അവ എപ്പോഴും ആദാമിന്റെയും ഹവ്വായുടെയും ലക്ഷ്യകേന്ദ്രമായിരുന്നു. വാസ്തവത്തിൽ, ആ രണ്ട് മരങ്ങൾ അവരുടെ ശ്രദ്ധാകേന്ദ്രം ആയി മാറി.

പ്രായോഗീകം

നമ്മുടെ പ്രവർത്തികളെല്ലാം തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. ആദാമിനും ഹവ്വയ്ക്കും ജീവ വൃക്ഷത്തെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം അവർക്ക് കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. അത് അവരുടെ ശ്രദ്ധയുടെ കേന്ദ്രം ആയതിനാൽ അത് തൊടരുതെന്ന് കർത്താവ് അവരോട് പറഞ്ഞിട്ടും അവർക്ക് അത് ചെയ്യാതിരിക്കുവാൻ പ്രയാസമായിരുന്നു. കാലക്രമേണ അവർ പരാജയപ്പെട്ടു, അവരുടെ പരാജയം ലോക ജനതയെ മുഴുവൻ പാപത്തിലേയ്ക്ക് നയിച്ചു. പിന്നാട് ദൈവം കല്പിച്ചു ഞാൻ അല്ലാതെ മറ്റ് ദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത്. അതിനർത്ഥം നമ്മുടെ ശ്രദ്ധാകേന്ദ്രമാകുന്നതെന്തും നമ്മുടെ ദൈവമായി മാറുന്നു എന്നതാണ്.  ആകയാൽ നമുക്ക് ഒന്നുകൂടെ ചിന്തിക്കാം ആരാണ് നമ്മുടെ ശ്രദ്ധാകേന്ദ്രം എന്ന്. നമ്മുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും ഏക സത്യ ദൈവത്തിൽ തന്നെ ആയിരിക്കട്ടെ!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ എന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു. അങ്ങ് മാത്രം എന്റെ ദൈവം അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x