“സമയം അടുത്തിരിക്കുന്നു”
വചനം
വെളിപ്പാട് 1 : 3
ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
നിരീക്ഷണം
അന്ത്യകാലത്തെക്കുറിച്ച് പത്മോസ് എന്ന ദ്വീപിൽ വച്ച് സ്വർഗ്ഗത്തിൽ നിന്ന് ഒരു വെളിപ്പാട് അപ്പോസ്ഥലനായ യോഹന്നാന് ലഭിച്ചു . ഈ വെളിപ്പാട് പുസ്തകം വായിച്ച് അത് ഹൃദയത്തിൽ കൈക്കെള്ളുന്ന എവർക്കും ഒരു പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു, കാരണം സമയം അടുത്തിരിക്കുന്നു.
പ്രായോഗീകം
വെളിപ്പാട് പുസ്തകം വായിച്ചാൽ എല്ലാവർക്കും അത് എല്ലാം മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇത് വായ്ക്കുന്നവരെക്കാൾ അനുഗ്രഹീതരായി വേറെ ആരും തന്നെ കാണുകയില്ല. ഈ വെളിപ്പാട് പുസ്തകത്തിലൂടെ ദൈവം നമുക്ക് നൽകുന്ന ഉറപ്പെന്തെന്നാൽ നമ്മെക്കുറിച്ച് ദൈവത്തിന് ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ഒരു വലീയ പദ്ധതി ഉണ്ട് എന്ന് ഓർമ്മിപ്പിക്കലാണ്. അതുകൊണ്ട് നാം ഈ ലോകത്തിനുവേണ്ടി മാത്രം ജീവിക്കുനാനുള്ളവരല്ല, വരുവാനുള്ള ലോകത്തിനുവേണ്ടിയും നാം ജീവിക്കണം. നമുക്ക് തന്നിരിക്കുന്ന് കുടുംബം, ജോലി, ദൈവീക ആരാധന, സ്നേഹിതന്മാർ, പ്രകൃതി എന്നിവയെല്ലാം നാം സ്നേഹിക്കുന്നു എന്നാൽ ഇതെല്ലാം ഉപരി നാം യേശുക്രിസ്തുവിനെ സ്നേഹിക്കേണം. കാരണം സമയം അടുത്തിരിക്കുന്നു ആകയാൽ നാം ഇ ലോകത്തിൽ മാത്രം പ്രത്യാശ വയ്ക്കാതെ യേശുവിൽ പ്രത്യാശവച്ചുകൊണ്ട് ജീവിക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വരവ് അടുത്തിരിക്കുകാൽ അതിനായി ഒരിങ്ങി കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
