Uncategorized

“സഹോദര സ്നേഹം”

വചനം

ഉല്പത്തി 33 : 4

ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

നിരീക്ഷണം

ഇരുപത് വർഷം മുമ്പ് യാക്കോബ് തന്റെ ജേഷ്ഠനായ ഏശാവിന്റെ അനുഗ്രഹം തട്ടിയെടുത്തു. അയതുകൊണ്ട് ഏശാവ് പ്രകോപിതനായി ഒരു ദിവസം തന്റെ സഹോദരനെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു. ഇരുപത് വർഷങ്ങള്‍ക്കു ശേഷം അവർ തമ്മിൽ നടുറോഡിൽ കണ്ടുമുട്ടി. തന്റെ ജീവിതം അവസാനിച്ചു എന്ന് യാക്കോബിന് ഉറപ്പായിരുന്നു, പക്ഷേ അവനെ കണ്ടപ്പോള്‍ അവന്റെ സഹോദരൻ ഓടിച്ചെന്ന് അവനെ ചുംബിച്ചു. അവർ ഒരിമിച്ച് കരഞ്ഞു.

പ്രായോഗികം

ഒരിക്കലും നടക്കാത്തകാര്യങ്ങളെക്കുറിച്ച് ചിലപ്പോള്‍ നാം വിഷമിക്കും. തീർച്ചയായും യാക്കോബ് ഉത്കണ്ഠപ്പെടുവാൻ കാരണമുണ്ടായിരുന്നു, അവൻ തെറ്റുചെയ്തു. എന്നിരുന്നാലും അവന്റെ അമ്മായി അപ്പനായ ലാബാനെ വിട്ട് മടങ്ങിപ്പോകുവാനും, പോകുന്നവഴിയിൽ ഞാൻ നിന്നെ കാത്തു പരിപാലിക്കും എന്നും യഹോവയായ ദൈവം അരുളിചെയ്തു. അപ്രകാരം യാക്കോബ് ചെയ്തു എന്നാൽ ലാബാൻ യാക്കോബിനെ പിൻതുടർന്ന് അടുത്തെത്തുന്നതിനു മുമ്പ് യഹോവയായ ദൈവം അവനോട് ഇപ്രകാരം അരുളിചെയ്തു. യാക്കോബിനെ ഉപദ്രവിക്കരുത്, ആ ശബ്ദം കേട്ടതുകൊണ്ട് ലാബാൻ യാക്കോബിനെ ഒന്നും ചെയ്തില്ല. അതുകഴിഞ്ഞ് തന്റെ സഹോദരനെ സമിപിച്ചപ്പോള്‍ യാക്കോബ് ചിന്തിച്ചിരുന്നില്ല ഇത്രത്തോളം ഏശാവിൽ സഹോദര സ്നേഹം ഉണ്ട് എന്ന്. ദൈവം ഏശാവിനെ അനുഗ്രഹിച്ചതിനാൽ അവനിൽ ഒരു വിരോധവും ഉണ്ടായരിന്നില്ല. അത് സഹോദര സ്നേഹം മാത്രം ആയിരുന്നു. യേശുക്രിസ്തു നമ്മുടെ മൂത്ത സഹോദരനാണ്, അത് ഒരിക്കലും മറക്കരുത്. ആ സഹോദരൻ നമുക്കായി എത്രയും വേഗം മടങ്ങിവരുവാൻ പോകുന്നു. യേശുക്രിസ്തുവിനെ എതിരേൽക്കുവാൻ നമുക്ക് ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മാത്രമാണ് എന്റെ മൂത്ത സഹോദൻ. അങ്ങയുടെ വരവിനായി ഞാൻ ഒരുങ്ങുന്നു. എന്നെ അതിനായി സഹായിക്കേണമേ. ആമേൻ