Uncategorized

“വിടേണ്ടത് വിട്ട് പിന്തുടരേണ്ടത് പിന്തുടരുക”

വചനം

ഉല്പത്തി 35 : 2

അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.

നിരീക്ഷണം

യഹോവയായ ദൈവം യാക്കോബിനും കുടുംബത്തിനും ഒരു പുതീയ ദൗത്യം നൽകുവാൻ ആഗ്രഹിച്ചു. അതുകൊണ്ട് യാക്കോബിനോട് ബദേലിലേയ്ക്കു പോകുവാൻ ദൈവം ആവശ്യപ്പെട്ടു. യാക്കോബ് ഉടനെ തന്റെ കുടുംബത്തോടും വേലക്കാരോടും അവരുടെ വിഗ്രഹങ്ങളെ വിട്ട് കളഞ്ഞ് വസ്ത്രം മാറുവാൻ ആവശ്യപ്പെട്ടു.

പ്രായോഗികം

യാക്കോബിന്റെ കുടുംബവും വേലക്കരും ദൈവത്തിന്റെ കൽപന അനുസരിച്ചു. കൂടാതെ അവർ അവരുടെ പാപത്തെക്കുറിച്ച് അവരുടെ ഹൃദയത്തിൽ അനുതപിക്കുകയും ചെയ്തു. അവരുടെ പാപത്തെക്കുറിച്ച് ഹൃദയത്തിൽ അനുതപിച്ചതുകൊണ്ട് അതിന്റെ ബാഹ്യപ്രകടനമായി അവർ അവരുടെ വസ്ത്രം മാറി. അവർ പാപത്തെവിട്ട് ദൈവത്തെ മുറുകെപിടിച്ചു. അതിനർത്ഥം നമുക്കും നമ്മുടെ ജീവിത്തിൽ ഉയർച്ചയുടെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കണമെങ്കിൽ നമ്മുടെ ഹൃദയത്തിലെ പാപസ്വഭാവങ്ങളെ ഉപേക്ഷിക്കേണ്ടി വരും. അങ്ങനെ ചെയ്താൽ തുടർന്ന് താങ്കള്‍ക്ക് യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിക്കുവാൻ കഴിയും. നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായി യേശു നിങ്ങളെ ഉയരത്തിലേയ്ക്ക് കൊണ്ടെത്തിക്കും. യോക്കോബിന്റെ എല്ലാ ശത്രുക്കള്‍ക്കും അപ്പോള്‍ ഒരു ഭയം തട്ടുവാൻ ഇടയായി. ദൈവം പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ അവരെ ആരും പിന്നെ ഉപദ്രവിച്ചില്ല. വിടേണ്ടത് വിട്ട് പിൻതുടരേണ്ടത് പിൻതുടർന്നാൽ ജീവിത്തിൽ ഇപ്രകാരം അനുഗ്രഹം പ്രാപിക്കാം.  

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയോട് അടുക്കുന്നതിൽ നിന്ന് എന്നെ പുറകോട്ടുവലിക്കുന്ന എല്ലാ പാപ സ്വഭാവത്തെയും പൂർണ്ണമായി നീക്കി അങ്ങയുടെ വചന പ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ