“സുവിശേഷത്തിന്റെ നാല് അടിസ്ഥാനങ്ങള്‍”
വചനം
സങ്കീർത്തനം 89 : 14
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
നിരീക്ഷണം
ഇവിടെ ദാവീദ് രാജാവ് നമ്മുടെ സ്വർഗീയ പിതാവിന്റെ രാജ്യത്തിന്റെ നാല് അടിസ്ഥാനങ്ങള്‍ നിരത്തിവയ്ക്കുകയാണ്. സ്നേഹവും വിശ്വസ്തതയും, നീതിയും, ന്യായവും എന്ന് അടിസ്ഥാനത്തിലാണ് നമ്മുടെ ദൈവത്തിന്റെ രാജ്യം നിലകൊള്ളുന്നത് എന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗികം
നമ്മുടെ പിതാവിന്റെ രാജ്യത്തിന്റെ വിശിഷ്ടമായ നാല് അടിസ്ഥാനങ്ങള്‍ ആണ് സുവിശേഷത്തെ ആകർഷകമാക്കുന്നത്. ദൈവത്തിന്റെ സ്നേഹവും വിശ്വസ്തതയും ഒരു വ്യക്തിയെ യഥാർത്ഥത്തിൽ ദൈവത്തിന്റെ കുടുംബത്തിലേയേക്ക് സ്വീകരിക്കപ്പെടും എന്ന പ്രതീക്ഷ നൽകുന്നു. എന്നിരുന്നാലും നീതിയും ന്യായവും അർത്ഥമാക്കുന്നത് ദൈവം നമ്മോട് മുൻഗണനകളില്ലാതെ പെരുമാറുന്നു എന്നതാണ്. ഒരു വ്യക്തി ദൈവത്തോട് മത്സരിക്കുവാൻ തീരുമാനിക്കുകയോ അല്ലെങ്കിൽ ഒരു രാഷ്ട്രം അവർ തങ്ങളുടെ ജനങ്ങളെ സ്ച്ഛോധിപത്യത്തിന് കീഴിലാകുമെന്ന് തീരുമാനിക്കുകയോ ചെയ്താലും ദൈവം എപ്പോഴും ഓരോ വ്യക്തിയേയും ഒരുപോലെ സ്നേഹിക്കുന്നു. അവൻ നമ്മെ ഒന്നും ചെയ്യുവാൻ നിർബന്ധിക്കത്തില്ല, പക്ഷേ അവസാനം വരെ നമ്മെ സ്നേഹിക്കും. ദൈവത്തിന്റെ ഭരണത്തിന്റെ അടിസ്ഥാനം അത് ആവശ്യപ്പെടുന്നു അത് ഒരിക്കലും മാറ്റുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ രാജ്യത്തിന്റെ നാല് അടിസ്ഥാന തത്വങ്ങളെ എനിക്ക് മനസ്സിലാക്കിതന്നതിന് നന്ദി. അത് അനുസരിച്ച് അവസാനം വരെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ