Uncategorized

“ഞങ്ങള്‍ ഒരു വലിയ പ്രതിഫലത്തിനായി കാത്തിരിക്കുന്നു”

വചനം

2 കൊരിന്ത്യർ 4 : 17

നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.

നിരീക്ഷണം

ഈ അധ്യായത്തിൽ അപ്പോസ്തലനായ പൌലോസ് നാം യേശുവിന്റെ അനുയായികള്‍ എന്ന നിലയിൽ മുന്നേറുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഈ വചനത്തിൽ പറയുന്നത് നാം സ്വർഗ്ഗത്തിൽ നേടുവാൻ പോകുന്ന പ്രതിഫലത്തെയും ഈ ലോകത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നത്തെയും താരതമ്യപ്പെടുത്തിയാൽ ഈ ലോകത്തിലെ കഷ്ടം വളരെ ചെറുതാണ് എന്ന് മനസ്സിലാക്കുവാൻ കഴിയും.

പ്രായോഗികം

യേശുക്രിസ്തുവിന് വേണ്ടി ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം യേശുക്രിസ്തു നമുക്ക് വേണ്ടി ചെയ്തതിനെ ഓർത്തുകൊണ്ട് സ്നഹപൂർവ്വമായി ചെയ്യുന്ന സേവനമാണ്. അതെ, പരിഹരിക്കുവാൻ കഴിയാത്തത്ര പ്രശ്നങ്ങളും വെല്ലുവിളികളുമാണ് നാം നിരന്തരം അഭിമുഖികരിക്കുന്നത്. എന്നാൽ സ്വർഗ്ഗത്തിൽ യേശുക്രിസ്തു നമുക്ക് വേണ്ടി ഒരുക്കി കാത്തിരിക്കുന്ന കാര്യങ്ങളുമായി അവയെ താരതമ്യപ്പെടുത്തുമ്പോള്‍ നാം ഈ ലോകത്തിൽ സഹിക്കുന്ന കഷ്ടങ്ങള്‍ ഒന്നുമില്ല എന്ന് നമുക്ക് മനസ്സിലാകുന്നത്. അതിനർത്ഥം നമുക്ക് വലിയോരു പ്രതിഫലം സ്വർഗ്ഗത്തിൽ കർത്താവ് ഒരുക്കി വച്ചിരിക്കുന്നു എന്നുള്ളതാണ്. നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന് നമ്മെ ഓരോരുത്തരെയും വിളിക്കുവാൻ കർത്താവായ യേശുക്രിസ്തു നമുക്കായി ഒരുക്കി കാത്തിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന് പ്രസാദകരമായ ഒരു ക്രിസ്തീയ ജീവിതം ഈ ലോകത്തിൽ കാഴ്ചവയ്ക്കുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകത്തിലെ കഷ്ടങ്ങള്‍ സാരമില്ലെന്നും നിത്യരാജ്യത്തിൽ അതിമഹത്തായ ഒന്നിനുവേണ്ടിയാണ് ഞാൻ കഷ്ടം അനുഭവിക്കുന്നത് എന്നും ഉള്ള അറിവിൽ കഷ്ടങ്ങള്‍ സാരമില്ല എന്ന് ഓർത്ത് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ