“സൗഹൃദം”
വചനം
1 ശമുവേൽ 20 : 4
അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
നിരീക്ഷണം
ദാവീദ് യിസ്രായേലിന്റെ രാജാവാകുന്നതിന് മുമ്പ്, യിസ്രായേലിന്റെ രാജാവായ ശൗൽ തന്നെ കൊല്ലുവാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ആകാലഘട്ടത്തിൽ ശൗൽ രാജാവിന്റെ മകൻ യോനാഥാൻ ദാവീദിന്റെ ഉറ്റ സുഹൃത്തായിരുന്നു. അവർക്ക് അത്തരം ഒരു സൗഹൃദം ഉണ്ടായിരുന്നത് അതിശയം തന്നെ. യോനാഥാൻ, ദാവീദിനോട് പറഞ്ഞത് താങ്കള്‍ എന്തു പറഞ്ഞാലും അതു ചെയ്യുവാൻ ഞാൻ തയ്യാറാണ്.
പ്രായോഗികം
നമുക്കു ചുറ്റം സൗഹൃദം ആവശ്യമായ ചെറുപ്പകാരെ കാണുവാൻ കഴിയും സുഹൃത്തുക്കളെ കണ്ടെത്തുവാൻ പ്രയാസമായതുകൊണ്ട് അല്ല ആരെയും വിശ്വസിക്കുവാൻ അവർക്ക് കഴിയുന്നില്ല. ഇവിടെ വിത്യസ്ഥ നിലവാരത്തിൽ ജീവിക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരുടെ ജീവിതാനുഭവം വച്ചു നോക്കുമ്പോള്‍ രണ്ട് അറ്റത്തു നിൽക്കുന്നവരാണെന്ന് കാണുവാൻ കഴിയും. ഒന്ന് ദൈവത്താൽ പുറത്താക്കപ്പെട്ടതും ഇപ്പോഴും തന്റെ സ്ഥാനത്തു നിൽക്കുവാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ ശൗൽ രാജാവിന്റെ മകൻ യോനാഥാൻ മറ്റേത് ശൗൽ രാജാവിന്റെ സ്ഥാനത്തേയ്ക്ക് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദാവീദ്. ചരിത്രത്തിൽ നമുക്ക് ഇതുപോലെ വിത്യസ്ഥ അനുഭവത്തിൽ നിൽക്കുന്നവർ സൗഹൃദബന്ധം പുലർത്തുന്നത് കാണുവാൻ കഴിയുകയില്ല. എന്നാൽ ആ അവസ്ഥയിൽ ആയിരിക്കുന്ന യോനാഥാനും ദാവീദും തമ്മിൽ വലീയ സൗഹൃദ ബന്ധത്തിൽ ആയിതീർന്നു. പരസ്പരം കുറ്റം കണ്ടുപിടിക്കുന്നതിനു പകരം ഞാൻ നിങ്ങള്‍ക്ക് എന്തു ചെയ്തു തരണം എന്ന് ചോദിച്ചുകൊണ്ട് നിൽക്കുന്ന വ്യക്തികളെയാണ് ഇവിടെ കാണുവാൻ കഴിയുന്നത്. ഇത്തരത്തിലുള്ള സൗഹൃദ ബന്ധമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അങ്ങ് മാത്രമാണ്, ഇന്ന് ഞാൻ അങ്ങോയ്ക്കുവേണ്ടി ചേയ്യേണ്ടുന്നതെന്തും ചെയ്യുവാൻ തയ്യാറാണ്, അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ