Uncategorized

“മതത്തെ വെറുക്കുക!”

വചനം

മത്തായി 6 : 1

മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ എന്ന് അരുളി ചെയ്തു. അങ്ങനെ ചെയ്താൽ ആ പ്രവർത്തി മനുഷ്യർ കണ്ട് വിലയിരുത്തും ദൈവീക പ്രതിഫലം നഷ്ടമാകും.

പ്രായോഗികം

ഏത് ബാഹ്യപ്രകടനവും മറ്റുള്ളവർക്ക് കാണുവാനുള്ള നീതിയുടെ പ്രകടനമാണ്. യഥാർത്ഥത്തിൽ അതിനെയാണ് മതപരമായ പ്രവർത്തി എന്ന് പറയുന്നത്. യേശുക്രിസ്തു എപ്പോഴും മതത്തെ വിക്ഷിച്ചത് ജനങ്ങളെ ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്ന ഒന്നായിട്ട് അല്ല മറിച്ച് ജനങ്ങളെ ദൈവത്തിൽ നിന്ന് അകറ്റുന്നതായിട്ടാണ് കണ്ടത്. യേശുക്രിസ്തു തന്റെ ജീവ കാലത്ത് പരീശന്മാരുടെ മതപരമായ പ്രവൃത്തികള്‍ക്കെതിരെ പ്രസംഗിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഒരു സന്ദർഭത്തിൽ, യേശു പരീശന്മാരോട് ഇപ്രകാരം പറഞ്ഞു നിങ്ങള്‍ വെള്ളപൂശിയ ശവകല്ലറകളെപ്പോലെ കപടഭക്തിക്കാരാണ് എന്ന് മത്തായി 23:27-ൽ കാണുന്നു. മതപരമായ അഹങ്കാരത്തെ അടിച്ചമർത്തുന്ന വ്യാജ നീതിയുടെ പ്രദർശനത്തെ യേശു അന്നും ഇന്നും വെറുക്കുന്നു. ഇന്ന് നമുക്ക് നമ്മെ തന്നെ ശോദന ചെയ്യാം മതത്തെ വെറുത്തുകൊണ്ട് യേശുക്രിസ്തുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുവാൻ തയ്യാറാകാം.  

പ്രാർത്ഥന

പ്രീയ യേശുവേ,

മനുഷ്യനെ കാണിക്കേണ്ടതിന് മതപരമായ ചടങ്ങുകള്‍ ചെയ്യാതെ യഥാർത്ഥമായി അങ്ങയെ സ്നേഹിക്കുവാനും അനുസരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ