“അടുത്ത് സംഭവിക്കുവാനുള്ളത് അറിയുന്നവർ”
വചനം
ആമോസ് 3 : 7
യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
നിരീക്ഷണം
ഭൂമിയിലുള്ള തന്റെ പ്രവാചകന്മാർക്ക് വെളിപ്പെടുത്താതെ ദൈവം ഒന്നും ചെയ്യുന്നില്ല എന്ന് പഴയനിയമ പ്രവാചകനായ ആമോസ് വളരെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു.
പ്രായോഗീകം
തന്റെ മടങ്ങിവരവ് ആസന്നമാണെന്നതിന്റെ പല അടയാളങ്ങളും കർത്താവ് തിരുവചനത്തിലൂടെ നമുക്ക് നൽകിയിട്ടുള്ളതുപോലെ, സംഭവങ്ങൾ നടക്കുന്നതിന് മുൻപുതന്നെ അവയെക്കുറിച്ച് ഭൂമിയിലുള്ള തന്റെ അനേകം പ്രവാചകന്മാർക്ക് അവിടുന്ന് വെളിപ്പെടുത്തുന്നു എന്നും ഈ ഭാഗം നമ്മോട് പറയുന്നു. മനുഷ്യർ വസിക്കുന്ന എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രവാചകന്മാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. “നമ്മുടെ പ്രദേശത്ത് അത്തരക്കാർ ആരാണെന്ന് കണ്ടെത്തുക”. തീർച്ചയായും, അവരെ കണ്ടെത്തേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നാം കർത്താവിനെ അന്വേഷിച്ചാൽ കണ്ടെത്തുമെന്ന് തിരുവചനം നമ്മോട് പറയുന്നു (യിരെമ്യാവ് 29:13-14). പ്രവാചക ശുശ്രൂഷയെക്കുറിച്ച് നാം എന്തുതന്നെ വിശ്വാസിച്ചാലും, “അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരാൾ എവിടെയോ ഉണ്ട്” എന്ന കാര്യം നമ്മൾ ഓരോരുത്തരും ഓർത്തിരിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ വചനത്തിലൂടെ അങ്ങ് നൽകിയിട്ടുള്ള അടയാളങ്ങളെക്കുറിച്ച് എനിക്കറിയാം; എങ്കിലും, വരാനിരിക്കുന്ന കാര്യങ്ങൾ അങ്ങ് മനുഷ്യർക്ക് വെളിപ്പെടുത്തിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, അത് കേൾക്കാൻ ഞാൻ ഒരുക്കമാണ്. ആമേൻ.
