Uncategorized

“അത് ആശ്ചര്യമാണ്!”

വചനം

മാർക്ക്  6  :   6

അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു.

നിരീക്ഷണം

അത്ഭുതകരമായ ഒരു വാർത്ത കേട്ടപ്പോൾ യേശു നൽകിയ മറുപടിയായിരുന്നു ഈ വചനം. സ്വന്തം നാട്ടിൽ നിന്നുള്ള ആളുകൾക്ക് അവരുടെ ഇടയിൽ വളർന്ന അതേ വ്യക്തിയാണ് ഈ അത്ഭുതങ്ങൾ ചെയ്യുന്ന യേശു എന്ന് വിശ്വസിക്കുവാൻ തയ്യാറായില്ല എന്നതാണ് അദ്ദേഹത്തിന് കേൾക്കുവാൻ കഴിഞ്ഞത്.  ഇക്കാരണത്താൽ, അവരുടെ നിഷേധാത്മകത അവനെ നിരസിച്ചു. തൽഫലമായി, അവരുടെ വിശ്വാസത്തിന്റെ അഭാവം കാരണം അവൻ സാധാരണയായി ചെയ്യുന്ന കൂട്ടത്തോടെയുള്ള അത്ഭുതങ്ങൾ ഒന്നും സ്വന്തനാട്ടിൽ ചെയ്തില്ല. യേശു അവരുടെ അവിശ്വാസം ഹേതുവായി ആശ്ചര്യപ്പെട്ടു.

പ്രായോഗീകം

പലപ്പോഴും നല്ലകാര്യങ്ങൾ കേൾക്കുമ്പോഴാണ് നാം ആശ്ചര്യപ്പെടാറുള്ളത്. മാത്രമല്ല അത് സാധാരണയായി അത്ഭുതകരമായ കാര്യത്തോടുള്ള പ്രതികരണമായിട്ടാണ് പ്രകടിപ്പിക്കുന്നത്. അത് ഒരിക്കലും വലിയ ദുഃഖവുമായി ബന്ധപ്പെട്ട് അല്ല. യേശു രോഗികളെ സുഖപ്പെടുത്തിയതും, അന്ധർക്ക് കാഴ്ച നൽകിയതും, ബധിരർക്ക് കാതുകൾ തുറന്നതും, മരിച്ചവരെ ഉയർപ്പിച്ചതും അത്ഭുതകരമായിരുന്നു. യേശു വെള്ളം വീഞ്ഞാക്കി മാറ്റിയതും, അയ്യായിരം പേർക്ക് ഭക്ഷണം നൽകിയതും, ഫലമില്ലാത്ത അത്തിവൃക്ഷത്തെ ശപിച്ചതും അത്ഭുതകരമായിരുന്നു. എന്നാൽ യേശുവിനെ സംബന്ധിച്ചിടത്തോളം, ഈ അത്ഭതങ്ങളെല്ലാം ചെയ്യുന്നത് താനാണെന്ന് അവന്റെ സ്വന്തം പട്ടണക്കാർ നിരസിച്ചത് അതിശയകരമായി തോന്നി. യേശു എപ്പോഴും ഒരു സാധാരണ ആൺകുട്ടിയായി തുടരണമെന്ന് അവർ ആഗ്രഹിച്ചിരുന്നതു പോലെയാണ് സ്വന്തം നാട്ടുകാർ സംസാരിച്ചത്. സത്യം എന്തെന്നാൽ, നമ്മുടെ പ്രാർത്ഥനയ്ക്കും നമ്മുടെ നിലവിളിക്കും ഉത്തരം തരുവാൻ കാത്തിരിക്കുന്ന ജീവിക്കുന്ന ദൈവപുത്രനാണ് യേശുക്രിസ്തു. എന്നാൽ നാം അത് ഗ്രഹിക്കാതെ എന്തിനാണ് മറ്റുള്ളവരെ കാത്തിരിക്കുന്നത്? നമ്മുടെ വിശ്വാസക്കുറവ് യേശുവിനെ അത്ഭുതപ്പെടുത്തുകയാണ്. നമ്മുടെ അവിശ്വസം നിമിത്തം അത്ഭുതം പ്രവർത്തിക്കുവാൻ കഴിയുന്നില്ല എന്ന് യേശുവിനെകൊണ്ട് പറയിപ്പിക്കാതിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ അവിശ്വാസത്തെ ക്ഷമിക്കേണമേ, അങ്ങയിൽ വിശ്വസിച്ച് ഉറച്ചിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x