Uncategorized

“അപമാനങ്ങള്‍ സാരമില്ല”

വചനം

1 പത്രോസ് 4 : 14

ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.

നിരീക്ഷണം

അപ്പോസ്തലനായ പത്രോസ് യേശുക്രിസ്തുവിന്റെ അനുയായികളായ എല്ലാ ദൈവമക്കളെയും ഓർമ്മിപ്പിക്കുന്നത്, നാം ക്രിസ്ത്യാനി ആയതുകൊണ്ട് അപമാനിക്കപ്പെടുന്നുവെങ്കിൽ അനുഗ്രഹിക്കപ്പെട്ടവരാകും. കാരണം അത് മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നമ്മുടെ മേൽ വസിക്കുന്നതുകൊണ്ടാണ്. ദൈവാത്മാവ് വസിക്കുന്നക്കുന്നവർക്കാണ് നിന്ദ സഹിക്കേണ്ടിവരുന്നത്.

പ്രായോഗീകം

മഹത്വം എന്ന വാക്കിന് ഒരാള്‍ വഹിക്കുന്ന ഭാരം എന്നും അർത്ഥമുണ്ട്. ദൈവത്തോടുള്ള സ്വാധീനംകൊണ്ട് ഈ ലോകത്തിലുണ്ടാകുന്ന ഭാരം ആണ് അത്. അതുകൊണ്ട് യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നാം പരിഹാസത്തിന് ഇരയാകുമ്പോള്‍ ചുറ്റുമുള്ളവരുമായുളള നമ്മുടെ സ്വാധീനം കുറയും. കൂടാതെ യേശുവിന് വേണ്ടിയുളള ഏതരുകഷ്ടപ്പാടും ദൈവത്തിന്റെ ആത്മാവ് നമ്മുടെ മേൽ ഉണ്ടെങ്കിൽ അതൊരു ആശ്വാസമായി മാറും.  അപ്പോസ്തലനായ പത്രോസ് രക്തസാക്ഷിയായി മരിക്കേണ്ടി വന്നു, അതുപോലെ ഇന്നും ക്രിസ്തിയനികളോടുള്ള അകൃത്യത്തിന് കുറവില്ല. കഷ്ടതയെത്തെന്ന് നന്നായി മനസ്സിലാക്കിയ പത്രോസിന് നന്നായി അറിയാമായിരുന്നു തന്റെ രക്തസാക്ഷിത്വ മരണത്തിന്റെ സ്വാധീനം മൂലം ലേകമെമ്പാടും സുവിശേഷം എത്തും എന്ന് . പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചതിനുശേഷം അപ്പോസ്തലനായ പത്രോസിന് യേശുവിലുള്ള വിശ്വാസം ഉറപ്പിക്കുവാൻ മുഴുവൻ സമയവും അപമാനങ്ങള്‍ സഹിക്കേണ്ടിവന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നാമത്തിൽ കഷ്ടവും അപമാനവും സഹിച്ചാൽ അത് നന്മയ്ക്കെന്ന് ഞാൻ അറിയുന്നു. മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് എന്റെ മേൽ ഉള്ളതുകൊണ്ട് യേശുവിന്റെ നാമം നിമിത്തം ക്ഷ്ട്ടം സഹിക്കേണ്ടിവന്നാലും സന്തോഷിക്കുന്നു. ആമേൻ