“അഭിവൃദ്ധി എങ്ങനെ ലഭിക്കും?”
വചനം
ഇയ്യോബ് 22 : 21
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.
നിരീക്ഷണം
ഇയ്യോബ് തന്റെ കഷ്ടതയുടെ ആഴത്തിൽ ഇരുന്നപ്പോൾ അവന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്. അവന്റെ സുഹൃത്തുക്കൾ പറഞ്ഞതെല്ലാം സഹായകരമായിരുന്നില്ല, പക്ഷേ ഈ ഒരു വരി ഏത് തലമുറയിലും, സംസ്ക്കാരത്തിലും, കാലത്തും ജീവിക്കുന്നവർക്ക് ബാധകമാണ്. ദൈവത്തിന്റെ വഴികളിൽ നടക്കാം അപ്പോൾ നമുക്ക് അഭിവൃദ്ധി ലഭിക്കും.
പ്രായോഗീകം
നാം നമ്മുടെ സ്വന്തം രീതിയിൽ ദൈവത്തോട് പോരാടുന്നു എന്നതാണ് നമ്മുടെ പ്രശ്നം. നമുക്ക് സമാധാനം, സന്തോഷം, സന്തുഷ്ടകുടുംബം, സമൃദ്ധി എന്നിവ വേണം എന്നാണ് നമ്മുടെ ആഗ്രഹം. നാം ദൈവ കല്പനപ്രകാരം ജീവിച്ച് അവന്റെ വചനങ്ങളെ അനുസരിച്ചാൽ ദൈവം നമുക്ക് വാഗ്ദത്തം ചെയ്യുന്ന കൃത്യമായ കാര്യങ്ങൾ ഇവയെല്ലാം തന്നെയാണ്. നമ്മുടെ സ്വന്തം കാര്യം ആഗ്രഹിക്കുന്നതിനു പകരം ദൈവത്തെ പിന്തുടരാൻ ആണ് നമ്മെ വിളിക്കപ്പെട്ടിരിക്കുന്നത്. നാം സ്വന്തമായ രീതിയിൽ ഇതിനെ കൈകാര്യം ചെയ്യുവാൻ നോക്കുന്നതിനെക്കാൾ മികച്ചരീതിയിൽ നാം ആഗ്രഹിക്കുന്നിടത്ത് എങ്ങനെ കൊണ്ട് എത്തിക്കണമെന്ന് ദൈവത്തിന് അറിയാം. നമ്മെ സ്വർഗ്ഗത്തിലെത്തിക്കുവാൻ വേണ്ടിയാണ് ദൈവവചനം എഴുതി നമ്മുടെ കൈയ്യിൽ തന്നിരിക്കുന്നത്. ദൈവവചനത്തിൽ ദൈവം തന്ന നിർദ്ദേശമനുസരിച്ചാൽ നമുക്ക് അഭിവൃദ്ധിയുടെ പ്രവാഹം തന്നെയുണ്ടാകും. അതാണ് നമ്മുടെ അഭിവൃദ്ധിക്ക് നാം ചെയ്യേണ്ട കാര്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനപ്രകാരം ജീവിച്ച് അഭിവൃദ്ധി പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണണേ. ആമേൻ
