Uncategorized

“ദൈവം വിശുദ്ധീകരിച്ചിരിക്കുന്നു”

വചനം

എസ്രാ 2 : 62

ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

നിരീക്ഷണം

യേരുശലേമിന്റെ മതിലുകള്‍ പുനർ നിർമ്മിക്കുന്നതിന് പേർഷ്യൻ രാജാവായ കോരെശ് യിസ്രായേൽ ജനതയെ യെരുശലേമിലേയ്ക്ക് മടക്കി അയച്ച സന്ദർഭത്തെ കുറിച്ചാണ് പ്രവാചകനും പുരോഹിതനുമായ എസ്ര ഇവിടെ വിവരിക്കുന്നത്. മടങ്ങിയെത്തിയവരിൽ ഒരു ഭാഗം യഹൂദാ പൗരോഹിത്യം ലഭിച്ച ലേവ്യർ ആയിരുന്നു. എന്നാൽ അവർ ബാബിലോണിൽ 70 വർഷം അടിമകളായി താമസിച്ചപ്പോള്‍ അവരുടെ ഇടയിൽ ധാരാളം മിശ്രവിവാഹങ്ങള്‍ നടന്നിരുന്നു. അക്കാരണത്താൽ ബാബിലോണിൽ പുരോഹിതന്മാരായിരുന്നവർക്ക് അവരുടെ വംശാവലി കൃത്ത്യമായി രോഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. തത്ഫലമായി അവരെ അശുദ്ധരായി കണക്കാക്കുകയും മേലിൽ പുരോഹിതന്മാരായി പ്രവർത്തിക്കുന്നത് വിലക്കുകയും ചെയ്തു.

പ്രായോഗീകം

ഈ വേദഭാഗം വായിക്കുമ്പോള്‍ നമുക്ക് കാണുവാൻ സാധിക്കുന്നത്, ബാബിലോൺ പ്രവാസകാലത്ത് ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഈ പുരോഹിതന്മാരെ അശുദ്ധരെന്ന് വിധി എഴുതി അവരെ പുറത്താക്കി. ആ അവസരത്തിൽ അവരുടെ മനസ്സ് എപ്രകാരം  ആയിരുക്കുമെന്ന് നാം ചിന്തിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഹൃദയം തീർച്ചയായും തകർന്നുകാണും. ഈ കാലഘട്ടത്തിലും ചിലരെ അവരുടെ മുൻകാലജീവിത ചര്യകളുടെ അടിസ്ഥാനത്തിൽ ദൈവീക പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് കാണുവാൻ കഴിയും. ഇവിടുത്തെ പ്രശ്നം പുരോഹിതന്മാർ മിശ്ര വിവാഹം ചെയ്തു എന്നതാണ് അത് അവർ സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ യിരമ്യാ പ്രവചനം 29:6 ൽ വിവാഹം കഴിക്കുവാനും മക്കളെ ജനിപ്പിക്കുവാനും ദൈവം അവർക്ക് അനുവാദം നൽകി എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ അവർ സ്വന്ത ദേശത്തേക്ക് മടങ്ങിവന്നപ്പോള്‍ അവരെ അശുദ്ധരായി കണക്കാക്കി. പ്രിയ സുഹൃത്തേ, നാം ഇപ്പോള്‍ ആയിരിക്കുന്നത് കൃപാ യുഗത്തിലാണ്. താങ്കളെക്കുറിച്ച് ജനങ്ങള്‍ എന്തു പറഞ്ഞാലും യേശു നിങ്ങളെ കൈക്കൊള്ളുന്നുവെങ്കിൽ താങ്കള്‍ക്കു അതുമതി. കർത്താവായ യേശുക്രിസ്തുവിൽകൂടി പിതാവായ ദൈവം നമ്മെ എല്ലാം സ്വന്തം മക്കളാക്കി തീർത്തിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

വർഷങ്ങള്‍ക്കുമുമ്പ് അങ്ങ് എന്നെ രക്ഷിച്ചതിനും എന്നെ ശുദ്ധീകരിച്ചതിനും നന്ദി പറയുന്നു. അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ തന്നതിനാൽ നന്ദി. എന്റെ മുൻകാല ജീവിതത്തെ ഓർത്ത് ജനങ്ങള്‍ എന്തു പറഞ്ഞാലും ഞാൻ അങ്ങയെ നോക്കി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ