“ആത്മാവിനെയോ ജഡത്തെയോ പിൻതുടരുന്നത്?”
വചനം
യോഹന്നാൻ 6 : 63
ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
നിരീക്ഷണം
യഥാർത്ഥ ജീവൻ എവിടെ നിന്നാണ് വരുന്നതെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് വ്യക്തമാക്കിക്കെടുത്തു. ആത്മാവും ജഡവും തമ്മിലുള്ള പോരാട്ടം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവൻ അവരെ അറിയിച്ചു. തന്റെ വാക്കുകൾ ആത്മാവിനാൽ നിറഞ്ഞതാണെന്നും അവയിൽ ജീവനുണ്ടെന്നും യേശു പറഞ്ഞു.
പ്രായോഗീകം
യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരും വെല്ലുവിളികൾ ഉണ്ടെന്ന ബോധ്യത്തോടെ ഓരോ ദിവസവും ആരംഭിക്കേണ്ടത് ആവശ്യമാണ്. കാരണം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജഡവും എന്നന്നേക്കും ജീവിക്കുകയും കൂടുതൽ ജീവൻ പകരപ്പെടുകയും ചെയ്യുന്ന ആത്മാവും തമ്മിലുള്ള പോരാട്ടമാണ് ഓരോദിവസവും ഒരു വിശ്വാസി നേരിടേണ്ടത്. ക്ഷയമുള്ള ജഡം ക്ഷയിക്കുന്ന കാര്യങ്ങളിൽ പൂർത്തീകരണം ആഗ്രഹിക്കുന്നു. അവ ലൈംഗീകത, പണം, പ്രശസ്തി, എന്നവയെല്ലാം നശിക്കുന്നവയാണ് എന്നാൽ ജഡം വിലമതിക്കുന്നതും അടുപ്പം കാണിക്കുന്നതും ഇതനോടാണ്. ആത്മാവ് ജീവൻ നൽകുന്നു, എന്നാൽ ആത്മാവിനെ മനസ്സിലാക്കുവാനോ കണ്ടെത്തുവാനോ പ്രയാസമാണ്. ഒരാളുടെ ആത്മാവാണ് ആത്മാവിനെ അന്വേഷിക്കേണ്ടത്, ഇതാണ് ക്രൂശീകരണം. കരാണം, ജഡത്തെ ക്രൂശീകരിക്കുമ്പോൾ മാത്രമേ ആത്മാവിനെ കണ്ടെത്തുവാൻ കഴിയൂ. നിങ്ങൾ അത്മാവിനെയോ ജഡത്തെയോ പിൻതുടരുന്നത്? അതിന് ഉത്തരം കണ്ടെത്തേണ്ടത് ഓരോ വ്യക്തിയും ആണ്. ഏതിനെ പിൻതുടരണം എന്ന് തീരുമാനിക്കേണ്ടതും വ്യക്തിപരമാണ്. ആകയാൽ ആത്മാവിനെ പൻതുടർന്ന് നിത്യജീവൻ പ്രാപിക്കുവാൻ നമുക്ക് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ആത്മാവനെ അനുസരിച്ച് നിത്യ ജീവൻ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
