Uncategorized

“ഇത് ഒരിക്കലും മറക്കരുത്!”

വചനം

ഗലാത്യർ 3 : 11

എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.

നിരീക്ഷണം

അപ്പോസ്തലനായ പൗെലോസ് ഗലാത്യ സഭയിലെ വിശ്വാസികള്‍ക്കുവേണ്ടി ലേഖനം എഴുതുമ്പോള്‍, ഇപ്രകാരം പറഞ്ഞു നിങ്ങള്‍ അനുവർത്തിച്ചുവന്ന പഴയ നിയമങ്ങളിലേയ്ക്കും നിയമാവലികളിലേയ്ക്കും ഇനിയും മടങ്ങിപ്പോകരുത്. തന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന് ദൈവ വചനത്തിൽ എഴുതിയിരിക്കുന്നു എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു.

പ്രായോഗീകം

ഇന്നും അനേകർ തങ്ങള്‍ ചെയ്ത നീതി പ്രവൃത്തികളുടെ പട്ടികയും ആയി നടക്കുന്നുണ്ട് അങ്ങനെയുള്ളവരുടെ ചിന്ത ദൈവം മനുഷ്യരെക്കാള്‍ അവർ ചെയ്ത നീതി പ്രവൃത്തിയിലാണ് പ്രസാധിക്കുന്നതെന്ന്. നമ്മുടെ നീതി പ്രവർത്തികള്‍ കറപുരണ്ട തുണിപോലെയാണെന്ന് ദൈവ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ദൈവം പ്രസാധിക്കുന്നത്, നാം ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിൽ ജീവിക്കുമ്പോഴാണ്. നാം ക്രിസ്തുവിന്റെ അടുക്കൽ വന്നതും അവനോട് ചേർന്നതും വിശ്വാസത്തിലാണല്ലോ. നാം കർത്താവിനെ വിശ്വസിച്ചപ്പോള്‍ കർത്താവിനെ മുഖാമുഖമായി കണ്ടില്ല എന്നാൽ വിശ്വാസത്താൽ നാം ദൈവത്തെ സ്വീകരിച്ചു. നാം ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതും അവസാനം വരെ ഒരുമുച്ചു ജീവിക്കാമെന്ന വിശ്വാസത്താലാണ്. ആയതുകൊണ്ട് നാം ഒരിക്കലും മറക്കാതിരിക്കേണ്ടത് അവന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന ദൈവ വചത്തിലെ സത്യത്തിലാണ്. പ്രീയ സ്നേഹിതാ, താങ്കള്‍ക്ക് ദൈവത്തിന്റെ അടുക്കൽ വരുവാൻ ഒരു പ്രവൃത്തിയും ആവശ്യമല്ല എന്നാൽ യേശുക്രിസ്തു ദൈവമെന്ന് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്താൽ രക്ഷിക്കപ്പെടും.

പ്രാർത്ഥന

പ്രീയ യേശുവേ,

പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് അങ്ങ് എന്നെ രക്ഷിച്ചത്. അങ്ങയിലുള്ള വിശ്വാസത്താൽ അന്ത്യത്തോളം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ