Uncategorized

“അത് എപ്പോള്‍ വീണ്ടും സംഭവിക്കും?”

വചനം

ഇയ്യോബ് 29 : 11

എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും

നിരീക്ഷണം

വേദ പുസ്തകത്തിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകങ്ങളിൽ ഒന്നായ ഇയ്യോബിന്റെ പുസ്തകത്തിൽ നിന്ന് എടുത്തിട്ടുളള വേദ ഭാഗമാണിത്. പഴയ നല്ല നാളുകളെ ഓർത്തുകൊണ്ട് ഇയ്യോബ് പറഞ്ഞ വാക്കുകളാണ് ഇവ. ദൈവം തന്റെ ജീവതത്തിൽ നൽകിയ കഷ്ടങ്ങളുടെ നടുവിൽ തന്നോട് വാദിക്കുവാൻ വന്ന മൂന്ന് സുഹൃത്തുക്കളോട് ഇയ്യോബ് സംസാരിക്കുന്നതിനിടെ ഇപ്രകാരം ഓർത്തു. താൻ നഗരത്തിലെ പ്രഭുക്കന്മാരുടെ നടുവിൻ ചെല്ലുമ്പോള്‍, തന്നെ കണ്ടിട്ട് ചെറുപ്പക്കാർ ബഹുമാനത്തോടെ മാറിനിൽക്കുകയും മുതിർന്നവർ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം അവരോട് പറയുന്നതു മുഴുവൻ തന്റെ പഴയകാല അനുഭവങ്ങള്‍ എങ്ങനെ ആയിരുന്നു വെന്നതാണ്. എന്നിട്ട് ഇയ്യോബ് ഇപ്രകാരം ചിന്തിച്ചുകാണും ഇതുപോലെ ഇനി എന്ന് സംഭവിക്കും?

പ്രായോഗീകം

ദൈവം ഒരു വ്യക്തിയെ തന്റെ വേലയ്ക്കായി വേർതിരിച്ചാൽ ആ വ്യക്തിയ്ക്ക് ശ്വാസമുള്ളടത്തോളം ഒരു ദൈവീക നിയേഗം ഉണ്ടായിരിക്കും. നല്ല പ്രയം ചെന്ന വ്യക്തികള്‍ പോലും അവരുടെ ദൗത്യം കൃത്യമായി നിർവ്വഹിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. അവരുടെ ആരോഗ്യം അത്രയ്ക്ക് നല്ലതല്ലെങ്കിൽപ്പോലും അവരെ ഏൽപ്പിച്ച പ്രവർത്തനങ്ങളിൽ അവർ വ്യാപൃതരായിരിക്കും. തൊണ്ണുറിൽ കൂടിതൽ വയസ്സുളളവരും അപ്രകാരം ചെയ്യുന്നത് കാണുപ്പോള്‍ നമുക്ക് ഇപ്രകാരം പറയുവാൻ കഴിയുമേ? ഇയ്യാബിന് എല്ലാം നഷ്ടമായെങ്കിലും അദ്ദേഹം ദൈവത്തെ ആശ്രയിച്ച് നിന്നപ്പോള്‍ നഷ്ടപ്പെട്ടത് എല്ലാം മടക്കികൊടുക്കുകയും തന്റെ പ്രതാപത്തിൽ താൻ വിണ്ടും ഇരിക്കുകയും ചെയ്തതായി നമുക്ക് ദൈവ വചനത്തിൽ കാണുവാൻ കഴിയും. അങ്ങനെ ഇയ്യോബിനുവേണ്ടി ചെയ്തെങ്കിൽ ഇന്ന് നമുക്ക് വേണ്ടിയും ദൈവം ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ അങ്ങയുടെ മകനായി തിരഞ്ഞെടുത്തതിന് നന്ദി. എന്റെ ജീവകാലം മുഴുവവൻ അങ്ങയെ സേവിക്കുവാൻ എന്നെ സഹായിക്കേണമേ. അവസാനത്തോളം ഉറച്ചുനിൽക്കുവാൻ ആവശ്യമായ കൃപ നൽകുമാറാകേണമേ. ആമേൻ