“എത്രകാലം കർത്താവേ?”
വചനം
സങ്കീർത്തനം 6 : 3
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു, നീയോ യഹോവേ, എത്രത്തോളം?
നിരീക്ഷണം
ദാവീദ് രാജാവ് എഴുതിയ ഒരു സങ്കീർത്തനമാണിത്. ഇങ്ങനെ പ്രാർത്ഥിക്കുവാൻ തക്ക വിഷമതയിൽ രാജാവിനെ എത്തിച്ച സംഭവം എന്താണ് എന്ന് ഇവിടെ വ്യക്തമല്ല എന്നാൽ ഇവിടെ ദൈവത്തോട് താൻ നീയോ യഹോവേ, എത്രത്തോളം? എന്ന ഒരു ചോദ്യം ഉന്നയിക്കുന്നു.
പ്രായോഗികം
ദാവീദ് രാജാവിന്റെ സൈന്യത്തിൽ ലക്ഷകണക്കിന് സൈനീകർ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. ഒരു പക്ഷേ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ശക്തനായ ഒരു പോരാളിയും ആയിരുന്നു ദാവീദ് രാജാവ്. വാക്കുകള്‍ക്ക് അതീതമായി സമ്പന്നനായിരുന്ന അദ്ദേഹം എന്നും വളർന്നു കൊണ്ടിരിക്കുകയും വികസിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. എല്ലാ തലത്തിലും ഉന്നത നേതൃത്വത്തിന്റെ ഈ വിത്യസ്തതകളിൽ ചിലത് ക്ഷയിച്ചു തുടങ്ങിയതായും ചില സമയങ്ങളിൽ വളരെ കഷ്ടതയിൽ താൻ എത്തി ചേർന്നതായും മനസ്സിലാക്കുവാൻ കഴിയും. ഇങ്ങനെ ഒരു സാഹചര്യത്തിൽ താങ്കള്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടോ? ഇനി ഒരടിപോലും മുന്നോട്ട് പോകുവാൻ കഴിയുകയില്ല എന്ന് ചിന്തിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളാൽ നിറയന്ന സാഹചര്യത്തിൽ എത്തിപ്പെട്ടിണ്ടുണ്ടോ? ഒരു സത്യം മനസ്സിലാക്കുക താങ്കള്‍ക്ക് സഹിക്കുവാൻ കഴിയുന്നതിലും അപ്പുറം ഒന്നും യേശുകർത്താവ് അനുവദിക്കുകയില്ല. അഥവാ അങ്ങനെയാണ് കടന്നു പോകുന്നതെന്ന് തോന്നുന്നതെങ്കിൽ അതിനെ അതിജീവിക്കുവാൻ ദൈവം ഒരു വഴി ഒരുക്കിതരും. യേശു കർത്താവ് നമ്മോടെപ്പം ഉണ്ട് അത് മറക്കരുത്. ഒരു കാര്യം ഓർക്കുക നീയോ യഹോവേ, എത്രത്തോളം, എന്ന് പ്രാർത്ഥിച്ച ദാവീദ് ഒരു പരാജീതനായിട്ടല്ല അവസാനിച്ചത്. അദ്ദേഹം എറ്റവും ഉന്നതനായി തീർന്നു. അതുപോലെ താങ്കളും ഉയരങ്ങളിലേയ്ക്ക് എത്തുവാൻ പോകുകയാണ്. അതിനായി യേശുകർത്താവിൽ ഉറച്ചു വിശ്വസിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ ഇതുവരെ നടത്തിയത് അങ്ങാണ്. ഇനി മുന്നോട്ട് എങ്ങനെയെന്ന് ഞാൻ ചോദിക്കുകയില്ല കാരണം എന്ന എന്നും വഴിനടത്തവാൻ അങ്ങ് ശക്തനെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അങ്ങ് എന്റെ നിത്യ ദൈവമാണ്. ആമേൻ