Uncategorized

“കർത്താവേ, കാര്യം സാധിപ്പിച്ചു തരേണമേ”!

വചനം

ഉല്പത്തി 24 : 12

എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.

നിരീക്ഷണം

അബ്രഹാമിന്റെ ദാസനായ ഏലയാസറിന്റെ പ്രാർത്ഥനയാണ് ആ വേദ ഭാഗം. തന്റെ വാർദ്ധക്യത്തിൽ അബ്രഹാം മകൻ ഇസഹാക്കിന് ഒരു ഭാര്യയെ കണ്ടെത്തുവാൻ പോകണമെന്ന് ഏലയാസറിനോട്  ആവശ്യപ്പെട്ടിരുന്നു.  ഏലയാസർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഞാൻ പോകുന്ന കാര്യം സാധിപ്പിച്ചുതരേണമേ എന്ന് പ്രർത്ഥിച്ചു.

പ്രായോഗികം

ഏലയാസറിന്റെ ഈ പ്രർത്ഥന രണ്ടു വാക്യത്തിൽ തീർന്നു , അദ്ദേഹം കൂടുതൽ ഒന്നും പ്രാർത്ഥിച്ചില്ല. എന്നാൽ ഏലയാസർ പ്രാർത്ഥിച്ചതു പോലെ എല്ലാം സംഭവിച്ചു. ദൈവം ഏലയാസർ പോയ കാര്യം സാധിപ്പിച്ചു കൊടുത്തു. ഒരു കാര്യം ഓർക്കണം എപ്പോഴും ഇതു പോലെ സംഭവിക്കണം എന്നില്ല. എന്നാലും നാം എന്തെങ്കിലും ചെയ്യുവാൻ പോകുന്നതിനു മുമ്പ് പ്രാർത്ഥിച്ചാൽ അത്ഭുതങ്ങള്‍ നടക്കും എന്ന് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. ഈ പ്രാർത്ഥന ഒരു മണിക്കുർ നീണ്ട പ്രാർത്ഥന ആയിരുന്നില്ല. എന്നോട് കൃപ ചെയ്തു ഇന്നു തന്നെ കാര്യം സാധിപ്പിച്ചുതരേണമേ എന്ന് ഏലയാസർ പ്രർത്ഥിച്ചതുപോലെ ലളിതമായി പ്രർത്ഥിച്ചാലും ദൈവം നമ്മുടെ പ്രർത്ഥന കേള്‍ക്കും എന്ന് ഉറപ്പാണ്. ആയതുകൊണ്ട് പ്രീയ സ്നേഹിതാ താങ്കള്‍ എവിടെ ആയിരിക്കുന്നവോ അവിടെ നിന്നു കൊണ്ട് താങ്കളുടെ ആവശ്യം ഒറ്റവാക്കിൽ കർത്താവിനോട് പറഞ്ഞാൽ തീർച്ചയായും അത് നടത്തിതരുവാൻ ദൈവം ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ മുമ്പിൽ ഒരുപാട് വെല്ലുവിലികള്‍ ഉണ്ട് എന്നാൽ എന്റെ പ്രർത്ഥന ഒരിക്കലും ല അങ്ങേയ്ക്ക് ഒരു ശല്ല്യ മല്ല എന്ന് എനിക്കറിയാം. എങ്കിലും ഞാൻ ദീർഘിപ്പിക്കുന്നില്ല. കൃപ ചെയ്തു ഇന്നു തന്നെ കാര്യം സാധിപ്പിച്ചുതരേണമേ. ആമേൻ