“എത്ര അബദ്ധം!!”
വചനം
യോഹന്നാൻ 19 : 1
അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
നിരീക്ഷണം
എ.ഡി. 26 മുതൽ എ.ഡി. 36 വരെ പീലത്തോസ് യെഹൂദ്യയുടെ ഗവർണറായിരുന്നു. ഈ പേര് നാം ആരും അറിയുവാനോ വായിച്ചിരിക്കുവാനോ സാധ്യതയില്ല. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിനെ ചമ്മട്ടികൊണ്ട് അടിപ്പിക്കുവാനും പിന്നീട് ക്രൂശിക്കുവാനും അദ്ദേഹം ധൈര്യം കാണിച്ചു.
പ്രായോഗീകം
വളരെ അപൂർവ്വമായി മാത്രമേ ഏതെങ്കിലും പ്രദേശത്തെ ഗവർണർ തറെ ഏതെങ്കിലും പ്രവർത്തികളുടെ പേരിൽ ഓർമ്മിക്കപ്പെടാറുള്ളൂ, അതൊരു നല്ല കാര്യമാണ്. അവരുടെ ജോലിയുടെ സ്വഭാവം മാനേജർ ആണ്, ദീർഘവീക്ഷണമുള്ളതല്ല. രാജാവ്, പ്രസിഡ്രന്റ്, പ്രധാനമന്ത്രി എന്നിവർ യഥാർത്ഥ ദർശനം ഉണ്ടാകേണ്ട സ്ഥാനങ്ങളാണ്. ഓർമ്മിക്കപ്പെടുന്ന ഗവർണർമാർ പലപ്പോഴും കുപ്രസിദ്ധ പ്രവർത്തിയുടെ പേരിലായിരിക്കും ഓർമ്മിക്കപ്പെടുന്നത്. അത് നമ്മെ പീലാത്തോസ് എന്ന അഹങ്കാരിയായ, സ്വാർത്ഥനായ, വിഡ്ഡിയായ, നിയമം പാലിക്കാത്ത ഗവർണറായ പീലാത്തോസിലേയ്ക്ക് കൊണ്ടുവരുന്നു. തന്റെ ജനങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുക്കുവാൻ അദ്ദേഹം ഏതെങ്കിലും ശത്രുക്കളോട് യുദ്ധം ചെയ്തിരുന്നോ? ഇല്ല!! ചുറ്റുമുള്ള ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം ഹൃദയം തകർന്നിരുന്നോ? ഇല്ലവേ ഇല്ല!! അദ്ദേഹത്തിന്റെ സന്തതികളുടെ ഭാഗത്ത് നിന്ന് സമൂഹത്തിന് എന്തെങ്കിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയതായി ചരിത്രം രേഖപ്പെടുത്തിയുണ്ടോ? ഇല്ല! എന്നാൽ അദ്ദേഹം ചെയ്തതായി നമുക്കറിയാവുന്ന കാര്യങ്ങൾ ഇതാ ഇതുമാത്രം, പീലാത്തോസ് യേശുവിനെ ചാട്ടവാറു കൊണ്ട് അടുപ്പിച്ചു ക്രൂശിച്ചു!! എത്ര അസംബന്ധം!!!
പ്രാർത്ഥന
പ്രീയ യേശുവേ,
പീലാത്തോസിനെപ്പോലെ അസംബന്ധം കാണിക്കാതെ മറ്റുള്ളവർക്ക് പ്രയോജനകരമായ ഒരു ക്രീസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
