Uncategorized

“എന്തായാലും അവർ അവനെ കൊന്നു”

വചനം

മത്തായി 22 : 46

അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.

നിരീക്ഷണം

പലീശന്മാർ എപ്പോഴും യേശുവിനെകുടുക്കുവാൻ ശ്രമിച്ച് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു, അങ്ങനെ യേശുവിന്റെ മറുപടിയിൽ അവനെ കുടുക്കുവാനും അതുവഴി അവർക്ക് കർത്താവിന്റെ മേൽ കുറ്റം ചുമത്തുവാനും ആഗ്രഹിച്ചു.  അവർ ശ്രമിച്ചതൊന്നും ഫലവത്തായില്ല, അവരുടെ ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും കൃത്യമായ മറുപടി യേശുവിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, യേശു അവരോട് ഒരു ചോദ്യം ചോദിച്ചു, എന്നിട്ട് യേശുതന്നെ ആ ചേദ്യത്തിന് മറുപടി പറയുകയും അതിലൂടെ പരീശന്മാരെ കുടുക്കുകയും ചെയ്തു. അന്നുമുതൽ അവർ അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.

പ്രായോഗികം

ചരിത്രത്തിലെരിക്കലും ആ കാലഘട്ടത്തിലോ അതിനുശേഷമോ യേശു എന്നറിയപ്പെടുന്ന ഗുരുവിനെപ്പോലെ എപ്പോഴും ശരിയായി മറുപടി പറയുകയും എന്നിട്ടും തള്ളിക്കളയുകയും ചെയ്ത ഒരേ ഒരു ഗുരു ചരിത്രത്തിൽ യേശു മാത്രമാണ്. യേശു എപ്പോഴും ശരി മാത്രം പറയുന്ന വ്യക്തി ആയിരുന്നു, എത്ര തവണ അവൻ തന്റെ വിമർശകരെ ഉത്തരം കൊണ്ട് നിശബ്ദരാക്കി, എങ്കിലും “അവർ അവനെ കൊന്നു” എന്നതാണ് സത്യം. നമുക്ക് ഉണ്ടാകുന്ന വെല്ലുവിളി ഒരിക്കലും ശരിയാകുക എന്നതല്ല, വെല്ലുവിളി എപ്പോഴും ശരിക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. യേശു മരിച്ചത് തന്റെ നിലപാടുകൾക്കായാണ് അല്ലാതെ അവന്റെ ബുദ്ധിവൈഭവം കാണിക്കുവാൻ അല്ല. നിങ്ങൾ എത്ര മിടുക്കരാണെങ്കിലും നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി എല്ലായ്പ്പോഴും ഒരു നിലപാട് ഉണ്ടായിരിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്കുവേണ്ടി മരിക്കുവാൻ തക്ക നിലപാട് എടുത്തതിന് നന്ദി. അതുകൊണ്ട് എന്റെ പാപങ്ങൾക്ക് പരിഹാരമായി. തുടർന്നും ഞാനും സത്യത്തിനുവേണ്ടി ഉറച്ച നിലപാട് എടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x