Uncategorized

“എന്റെ പാതസുരക്ഷിതമാണ്”

വചനം

സങ്കീർത്തനം 18 : 32

എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.

നിരീക്ഷണം

ലോകം കണ്ടതിൽവച്ച് ഏറ്റവും മഹാനായ രാജാവ് ദാവീദ് ആയിരുന്നു. എന്തുകൊണ്ട് ദാവീദ് ഇത്തരമെരു വിജയത്തിലെത്തി എന്നതിന്റെ ഉത്തരം ഈ വചനത്തിൽ കാണുന്നത്, ദൈവം തന്നെ ശക്തികൊണ്ടു ദാവീദിനെ അരമുറുക്കുക്കിയതുകൊണ്ടാണ് തന്റെ ജീവിത്തിൽ താൻ മഹാനായി തീർന്നത് എന്ന് ഇവിടെ സമ്മതിക്കുന്നു.

പ്രായോഗികം

ഈ വചനം ഒരു സൈനീക ഭാഷയിലാണ് ദാവീദ് രാജാവ് എഴുതിയിരിക്കുന്നത്. എന്നാൽ നമ്മുടെ സുരക്ഷയുടെ ആവശ്യകതെയെക്കുറിച്ച് ചിന്തിക്കാം.ശക്തി എന്നതുകൊണ്ട് ശാരീരക ശക്തി മാത്രമല്ല വികാരങ്ങള്‍, സ്വഭാവം, ഇച്ഛാശക്തി എന്നിവയും ഇതിൽ ഉള്‍പ്പെടുന്നു. ഈ ഭാഗങ്ങളിലെല്ലാം തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ദൈവം പ്രാപ്തരാക്കും എന്നത് ദാവീദ് രാജാവിന്റെ ജീവിത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എല്ലാറ്റിനും ഉപരിയായി ദൈവം നമ്മെ നടത്തുന്ന പാത സുരക്ഷിതവും നയിക്കുന്ന ദിശ അതീവ സുരക്ഷിതവുമാണ്. എവിടെക്കുപോകുന്നു എന്ന് അറിയാതെ സുരക്ഷിതമല്ലാത്ത പാതയിലുടെ ജീവക്കുന്ന എത്ര പേരെയാണ് നാം കണ്ടിട്ടുള്ളത് അവരോട് സംസാരിക്കുമ്പേള്‍ മനസ്സിലാകും അവർ എത്ര വഴുവഴുപ്പിലാണ് നിൽക്കുന്നതെന്നും അവർ എവിടെയ്ക്കു പോകുന്നു എന്ന് ഉറപ്പില്ലാതെ യാത്രചെയ്യുന്നു എന്നും. എന്നാൽ നാം എത്രമാത്രം സുരക്ഷിതരെന്നും നമ്മെ നയിക്കുന്ന കർത്താവിനെ എത്രമാത്രം സ്തുതിക്കണം എന്നും നാം ഓർക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിക്കുന്നതുകൊണ്ട് എന്റെ വഴി സുരക്ഷിതം ആണ് എന്ന് മനസ്സിലാകുകയും അതിൽ തന്നെ ഉറച്ചുനിൽക്കുവാൻ കൃപ നൽകുകയും ചെയ്യുമാറാകേണമേ. ആമേൻ