“എന്റെ പാപങ്ങൾ നീങ്ങിയിരിക്കുന്നു!”
വചനം
സങ്കീർത്തനം 103 : 12
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
നിരീക്ഷണം
കിഴക്കും പടിഞ്ഞാറും തമ്മിൽ എത്ര അകലെയാണോ അത്രത്തോളം ദൈവം നമ്മുടെ പാപങ്ങളെ നമ്മിൽ നിന്നും അകറ്റിയിരിക്കുന്നു എന്ന് ദാവീദ് രാജാവ് പറയുമ്പോൾ, അളക്കാനാവാത്തത്ര വലിയൊരു അകലത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രായോഗീകം
പാപങ്ങളെ എന്നേയ്ക്കുമായി നമ്മിൽ നിന്ന് അകറ്റിയിരിക്കുന്നുവെന്ന് നമ്മുടെ ദൈവത്തിന് ഇതലും കൂടുതലായി നമ്മോട് പറയുവാൻ കഴിയുകയില്ല എന്ന് തോന്നും. ഈ ദൈവവചനം വായിക്കുമ്പോൾ നമുക്ക് ചിന്തിക്കുവാൻ കഴിയുന്നത് “എന്റെ പാപങ്ങൾ നീങ്ങിപ്പോയിരിക്കുന്നു” എന്നതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം നമുക്ക് അളക്കുവാനാകാത്തതാണ്. ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, യേശുവിനെ അനുഗമിക്കുന്നവർ പിന്നെയും എന്തുകൊണ്ട് തങ്ങളുടെ പഴയ പാപങ്ങളെയും പരാജയങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നത്? യേശു തങ്ങളുടെ പാപങ്ങൾ യഥാർത്ഥത്തിൽ നീക്കിക്കളഞ്ഞു എന്ന് വിശ്വസിക്കുവാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് അതിനുള്ള ഏക ഉത്തരം. എന്നാൽ ദൈവം തന്ന ഉറപ്പ് വിശ്വസിക്കാതിരിക്കുന്നത് ദൈവവചനത്തെ അവിശ്വസിക്കുന്നതിന് തുല്ല്യമാണ്. വ്യക്തിപരമായി ചിന്തകൾക്ക് വഴങ്ങുന്നതിനുപകരം ദൈവവചനം മുറുകെപിടിച്ചുകൊണ്ട് ഉറപ്പായി പറയുക “എന്റെ പാപങ്ങൾ നീങ്ങിപ്പോയിരിക്കുന്നു”!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ മേലുള്ള അങ്ങയുടെ സ്നേഹം നിമിത്തം എന്റെ പാപങ്ങൾ നീക്കിയിരിക്കുന്നു എന്ന് ഞാൻ ഉറച്ചിരിക്കുന്നു, അങ്ങനെ ചെയ്തതിനായി നന്ദി. ആമേൻ
