Uncategorized

“എല്ലാം ഉള്ളതിന്റെ അങ്കാരം”

വചനം

11 ദിനവൃത്തന്തം 26 : 16

എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.

നിരീക്ഷണം

ഉസ്സിയാ രാജാവ് തന്റെ 16-ാം വയസ്സിൽ ഭരണം ആരംഭിക്കുകയും 52 വർഷം രാജ്യം ഭരിക്കുകയും ചെയ്തു.അവന്റെ സൈന്യം എല്ലാ യുദ്ധങ്ങളും വിജയിക്കുകയും അവന്റെ പ്രശസ്തി എല്ലായിടത്തും എത്തുകയും ചെയ്തു. എന്നാൽ അതെല്ലാം തിനക്ക് ലഭിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അഹങ്കാരം കൂടുകയും അത് തന്റെ പതനത്തിലേയ്ക്ക് നയിക്കുകയും ചെയ്തു.

പ്രായോഗികം

ഈ തലമുറയിലും ഉള്ള ഒരു പ്രശ്നമാണ് എല്ലാവർക്കും എല്ലാം വേണം. അതിൽ ഉസ്സിയ വളരെ വിജയിച്ചു. അദ്ദേഹം ദൈവത്തെ അന്വേഷിച്ചടത്തോളം ദൈവം അദ്ദേഹത്തിന് വിജയം നൽകി എന്ന് തിരുവെഴുത്ത് പറയുന്നു.  അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചപ്പോള്‍ അദ്ദേഹം വിചാരിച്ചു എനിക്ക് രാജഭരണം മാത്രമല്ല പുരോഹിത ശുശ്രൂഷയും കൂടെ ആവാം എന്ന്. അങ്ങനെ അദ്ദേഹം നിയമ വിരുദ്ധമായി ദൈവാലത്തിൽ ശുശ്രൂഷയ്ക്കായി കയറി കർത്താവിന്റെ മുമ്പാകെ ധൂപം കാട്ടുവാൻ ശ്രമിച്ചു. ആ സമയം പരോഹിതന്മാർ അദ്ദേഹത്തിന്റെ തെറ്റ് ഓർമ്മിപ്പിക്കുകയും ദൈവകോപം അദ്ദേഹത്തിന്റെ മേൽ കുഷ്ഠ രോഗമായി വരുകയും ചെയ്തു. ഇതിൽ യഹോവയെ വിധിക്കുവാൻ കഴിയുകയില്ല. പകരം കുറ്റവാളിയായ രാജാവിനെ വിധിക്കുക. എല്ലാകാലത്തും ഉള്ളതാണ് എല്ലാം ഉള്ളതിന്റെ ആഹങ്കാരം. അഹങ്കാരം വരുമ്പോള്‍ നിങ്ങളുടെ മനസ്സ് പറയും ഒരു കാര്യത്തിൽ നിങ്ങള്‍ മിടുക്കനായതുകൊണ്ട് മറ്റ് എല്ലാകാര്യത്തിലും താങ്കള്‍ മിടുക്കർ ആണെന്ന്. അവിടെയാണ് പരാജയം ഉറപ്പാകുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പൂർണ്ണ ഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ഒരിക്കലും അഹങ്കാരം എന്നിൽ ഉണ്ടാകുവാൻ ഇടയാകരുതേ. ആമേൻ