Uncategorized

“ദൈവം തമാശ പറയുകയാണോ!”

വചനം

ഹോശേയ 1 : 2

യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.

നിരീക്ഷണം

ദൈവം എറ്റവും കൂടുതൽ സ്നേഹിച്ച യിസ്രായേൽ ജനത നിന്തരമായ വിഗ്രഹാരാധനയിലേയ്ക്ക് തിരിയുകയും ദൈവത്തെ വെറുക്കുകയും ചെയ്തപ്പോള്‍ യഹോവയാം ദൈവം വളരെ ദുഃഖിച്ചു. അതിനെ ഇവിടെ ദൈവം യിസ്രായേലിന്റെ വേശ്യാവൃത്തിയായി ചിത്രീകരിക്കുന്നു. അതിന് ഉദാഹരണമായി പ്രവാചകനോട് ഒരു വേശ്യാസ്ത്രീയേ വിവാഹം കഴിക്കുവാൻ ആവശ്യപ്പെടുന്നു.

പ്രായോഗികം

ദൈവം യിസ്രായേൽ ജനതെ വളരെ സ്നേഹിക്കുയും അവരെ നന്നായി പരിചരിക്കുകയും ചെയ്തു. എന്നാൽ പലപ്പോഴും യിസ്രായേൽ ജനം ദൈവത്തെ വിട്ടു പിൻമാറി അന്യദൈവങ്ങളെ സേവിച്ചു. ദൈവം അത് വെറിക്കുകയും യിസ്രായേൽ ജനത്തോട് ദൈവത്തിങ്കലേയ്ക്ക് മടങ്ങിവരുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അത് വ്യക്തമാക്കുവാൻ പ്രവാചകനോട് വേശ്യാസ്ത്രീയേ വിവാഹം കഴിക്കുവാൻ ആവശ്യപ്പെടുന്നു. ഇത് വായിക്കുമ്പോള്‍ നാം വിചാരിക്കും ദൈവം തമാശ പറയുകയാണെന്ന്. എന്നാൽ അങ്ങനെയല്ല ദൈവം തന്റെ വിഷമം എങ്ങനെയോക്കെ പറഞ്ഞിട്ടും യിസ്രായേൽ ജനം കേള്‍ക്കാത്തതുകൊണ്ട് അവർക്ക് അത് ബോധ്യം വരുവാൻ ദൈവം അതു ചെയ്തു. ആയതുപോലെ ദൈവം നമ്മെയും സ്നേഹിക്കുന്നു. എത്രപ്രാവശ്യം ദൈവം തന്റെ ദാസന്മാരെ നമ്മുടെ അടുക്കൽ അയച്ച് സുവിശേഷം കേള്‍പ്പിച്ചു എന്നിട്ടും മാനസാന്തരപ്പെടുവാൻ മനസ്സില്ലാത്തവരാണ് ധാരാളം പേരും. ആയതുകൊണ്ട് ദൈവത്തെ അനുസരിച്ചും ദൈവത്തെ സേവിച്ചും ഈ ലോക ജീവിതം നയിക്കുവാൻ നമുക്ക് തീരുമാനം എടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ മാത്രം സനേഹിച്ചും സേവിച്ചും മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ