“കുഞ്ഞുങ്ങൾക്ക് സ്വർഗ്ഗവുമായി ബന്ധമുണ്ട്”
വചനം
മത്തായി 19 : 14
യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
നിരീക്ഷണം
ചിലർ തങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണ്ടതിനായി യേശുവിന്റെ അടുക്കൽ കൊണ്ടു വന്നു. ആ സമയത്ത് യേശു ഒരുകൂട്ടം യഹുദന്മാരുമായി വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ആകയാൽ കുഞ്ഞുങ്ങളെ യേശുവിന്റെ അടുകൽ വിടുന്നതിൽ നിന്നും ശിഷ്യന്മാർ അവരെ വിലക്കുവാൻ ശ്രമിച്ചു. എന്നാൽ യേശു അത് കണ്ടിട്ട് “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
പ്രായോഗികം
ഒരു നിശ്ചിത പ്രായം വരെ കുഞ്ഞുങ്ങൾക്ക് അവരുടെ അടിസ്ഥാനപരമായ ക്രീയകൾക്ക് ഒരു അജണ്ടയും ഇല്ല, പക്ഷണം, ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ. അവരെ സ്നേഹക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആവശ്യകതയുണ്ട്, എന്നാൽ അത് അവർക്ക് ശരിക്കും അറിയില്ല. അവരുടെ ലോകം അത്ഭുതം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവർക്ക് യഥാർത്ത വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാൽ അവർ അനുഭവിക്കുന്നതെല്ലാം പുതിയതും അത്ഭൂതാവഹവും ആയി തോന്നും. ജീവിതം അവർക്ക് നൽകുന്നതെന്തും അവർ സ്വീകരിച്ച് പുഞ്ചിരിക്കുന്നതേയുള്ളൂ. അതുപോലെ എല്ലാവർക്കും എപ്പോഴും വിസ്മയം ഉളവാക്കുന്ന ഒരു സ്ഥലമാണ് സ്വർഗ്ഗം എന്ന് വിശ്വസിക്കുവാൻ കഴിയും. യേശു എന്ന വ്യക്തിത്വത്തെക്കുറിച്ച് നിമിഷം തോറും നാം ചിന്തിച്ചാൽ അതിശയവും ആകർഷകവും മായ വ്യക്തിയാണെന്ന് മനസ്സിലാക്കുവാൻ കഴിയും. നാം യേശുവിനെക്കിറിച്ച് ചിന്തിക്കമ്പോഴൊക്കെയും നമ്മുടെ ശ്വാസം നിലച്ചുപോകുന്ന രീതിയിലുള്ള വിസ്മയം ഉണ്ടാകുവാൻ ഇടയുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ യേശുവിനാൽ അനുഗ്രഹിക്കപ്പെടണമെന്ന് ആഗ്രഹിച്ച മാതാപിതാക്കളെ ശാസിച്ച ദിവസം, ശിഷ്യന്മാർക്ക് അസൂയതോന്നത്തക്ക വിധത്തിൽ കുഞ്ഞുങ്ങൾക്ക് യേശുവിന്റെ വാക്കുകളിലും പ്രവർത്തിയിലും വിസ്മയം ഉണ്ടായിട്ടുണ്ടാവാം കാരണം അവർ സ്വർഗ്ഗവുമായി നല്ല ബന്ധമുള്ളവരാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
കുഞ്ഞുങ്ങളെപ്പോലെ അങ്ങയുടെ സകലപ്രവർത്തികളിലും അതിശയം കൂറുവാനും അതിലൂടെ സ്വർഗ്ഗം ദർശിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ