“ഒരിക്കലും മറക്കാതിരിക്കേണ്ട വചനം”
വചനം
സെഖര്യാവ് 7 : 10
വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
നിരീക്ഷണം
ദൈവ വചനത്തിൽ പ്രവാചകന്മാർ മാറിമാറി ദൈവത്തിന്റെ അരുളപ്പാടുകള്‍ അറിയിച്ചു. അതുപോലെ സെഖര്യാ പ്രവാചകനും ഇവിടെ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നത്, “വിധവകൾ, അനാഥർ, വിദേശികൾ, ദരിദ്രർ എന്നിവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്, പരസ്പരം തിന്മ ആസൂത്രണം ചെയ്യരുത്!” ഇതിനർത്ഥം ചില നിയമങ്ങള്‍ ദൈവം ഒരിക്കലും മാറ്റുകയില്ല. അത് എല്ലായ്പ്പോഴും ദൈവത്തിന്റെ പ്രവർത്തന രീതിയാണ്. എന്നാൽ ലോക ചരിത്രത്തിൽ ആരും ഇതുവരെയും ദൈവത്തിന്റെ കല്പനകള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
പ്രായോഗീകം
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ പോലും ഈ ദൈവ കല്പനകള്‍ കൃത്യമായി നിറവേറ്റപ്പെട്ടിട്ടില്ല. കരാണം ദൈവ വചനം തുടർന്ന് വായിക്കുമ്പോള്‍, നിങ്ങള്‍ ഒരിക്കലും എന്റെ വാക്കുകള്‍ കേട്ട് അനുസരിച്ചിട്ടില്ല, അതിനാൽ ഇപ്പോള്‍ സഹായത്തിനായുള്ള നിങ്ങളുടെ നിലവിളി ഞാനും കേള്‍ക്കുകയില്ല എന്ന് ദൈവം പറയുന്നു. ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന ജനങ്ങള്‍ക്ക് ദൈവ വചനം അനുസരിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ദൈവത്തിന്റെ കല്പന അനുസരിക്കുവാൻ അരും മനസ്സുവയ്ക്കുന്നില്ല. നമ്മുടെ പാപങ്ങള്‍ മുലം നാം പ്രശ്നങ്ങളിൽ അകപ്പെടുകയും പിന്നീട് അതിൽ നിന്ന് വിടുവിക്കപ്പെടുവാൻ ദൈവത്തോട് നിലവിളിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും (2 ദിനവൃത്താത്തം 7:14) ൽ പറയുന്നത് “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.” ഈ വചനപ്രകാരം ഇന്നും പ്രവർത്തിക്കുവാൻ ദൈവം സന്നദ്ധനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ദൈവം തന്റെ ജനം വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിക്കുന്നുവോ എന്ന് ഇന്നും നോക്കിക്കൊണ്ടിരിക്കുന്നു. ദൈവ വചനത്തിന് മാറ്റമില്ല നാം ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ ദൈവം ചെയ്യേണ്ടതും ചെയ്യാതെ വരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. പലപ്പോഴും എനിക്ക് ഒറ്റയ്ക്ക് ചെയ്യുവാൻ കഴിയുന്നില്ല, അങ്ങയുടെ സഹായം ആവശ്യമാണ്. ദയവായി അങ്ങ് എന്നെ സഹായിക്കേണമേ. ആമേൻ