Uncategorized

“ഒരുമിച്ചു നിൽക്കുക”

വചനം

മർക്കൊസ് 9 : 40

നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ

നിരീക്ഷണം

യേശുവിന്റെ പരസ്യ ശിശ്രൂഷാ കാലയളവിൽ യേശുവും ശ്ഷ്യന്മാരും അനേകം അത്ഭുതങ്ങള്‍ ചെയ്യുകയും അനേകം ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. എന്നാൽ ഇവിടെ യേശുവിന്റെ ശിഷ്യനല്ലാത്ത ഒരു വ്യക്തി യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് തങ്ങള്‍ കണ്ടു എന്ന് യോഹന്നാൻ യേശുവിനോട് പറഞ്ഞതിന് യേശു യോഹന്നാനോടും മറ്റു ശിഷ്യന്മാരോടുമായി പറഞ്ഞ വാക്കുകളാണ് ഈ വേദ ഭാഗത്തിൽ കാണുന്നത്. “നമുക്ക് പ്രതികൂലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ”. അതിനർത്ഥം ദൈവനാമ മഹത്വത്തിനുവേണ്ടി ദൈവഹിതപ്രകാരം പ്രവർത്തിക്കുന്നവരുമായി നമുക്ക് ഒരുമിച്ച് നിൽക്കാം എന്ന് യേശു പറഞ്ഞയായി ഇവിടെ വ്യക്തമാകുന്നു.

പ്രായോഗീകം

ഈ ലോകത്തിൽ ഇന്ന് അനേകം സഭാവിഭാഗങ്ങളും അതിൽ ഉള്‍പ്പെടുന്ന അനേക ദൈവമക്കളെയും കാണുവാൻ കഴിയും.  എന്നാൽ പലപ്പോഴും ദൈവ വചനപ്രകാരം നാം തമ്മിൽ അംഗീകരിക്കുന്ന വിഷയങ്ങളെ ഓർത്ത് സന്തോഷിക്കുന്നതിനെക്കാള്‍ നാം വിയോജിക്കുന്ന കാര്യങ്ങളെ ഓർത്ത് തർക്കിക്കുന്നതിനാണ് കൂടുതൽ സമയം എടുക്കുന്നത്. ഈ വേദ ഭാഗത്തിൽ കാണുന്ന വ്യക്തി കർത്താവിന്റെ ശിശ്രൂഷ ചെയ്യുന്ന വ്യക്തിയാണ്.  എന്നാൽ ആ വ്യക്തി യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നില്ല. അതായിരുന്നു യോഹന്നാനെ ഈ ചോദ്യത്തിന് ഉദ്യമിപ്പിച്ചത്. സുവിശേഷം പറയുക എന്നത് ചുരുക്കം ചിലരെ ഏൽപ്പിച്ച ദൗത്യം അല്ല പകരം ലോകമെമ്പാടും യേശുവിനെ അറിഞ്ഞവർക്കുള്ളതാണ്. ഇതാണ് സുവിശേഷത്തിന്റെ മഹത്വം. യേശുവിന്റെ അനുയായികള്‍ എന്ന നിലയിൽ നമ്മുടെ ആദ്യത്തെ ദൗത്യം സുവിശേഷം അറിയിക്കുക എന്നതാണ്. ആ ഉത്തരവാദിത്വം നിറവേറ്റുവാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

യേശുവിനെ അനുഗമിക്കുന്ന എല്ലാവരെയും തുറന്ന കൈകളോടെ ആലിംഗനം ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ഒരുമിച്ച് നിന്ന് ദൈവം ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുവാൻ എന്നെ സഹായിക്കേണമേ. ആമേൻ