“ചിലർ”
വചനം
അപ്പോ.പ്രവർത്തികൾ 15 : 1
യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
നിരീക്ഷണം
ഇത് യെരുശലേമിലെ ആദിമ സഭാ നേതാക്കളുടെ ഒരു കൗൺസിൽ യോഗമാണ്. പരീശന്മാപുമായി ബന്ധമുള്ള ചില ആളകൾ കൊണ്ടുവന്ന ഈ വാദത്തിൽ നിന്നാണ് ഇത് ആരംഭിച്ചത്.
പ്രായോഗീകം
ഈ ചർച്ചയിലെ അപ്പോസ്ഥലന്മാരുടെ തീരുമാനത്തെ നാം ശ്രദ്ധിക്കണം. ഇവിടെ പ്രശ്നം ചില ആളുകൾ എന്നതാണ്. നാം ചെയ്യുന്ന കാര്യങ്ങളോട് വിയോജിക്കുന്ന ചില വ്യക്തികൾ എപ്പോഴും നമ്മുടെ ജീവിത്തിൽ ഉണ്ടാകും. നമുക്ക് മനുഷ്യനിൽ നിന്നും ദൈവത്തിൽ നിന്നും വിജയം നേടുവാനും അനുഗ്രഹം പ്രാപിക്കുവാനും കഴിയും, എന്നാൽ ചിലപ്പോൾ ചിലർ നാം ചെയ്യുന്ന പ്രവർത്തിയിൽ സന്തുഷ്ടരല്ലാതെയും വരും. വിചിത്രമായ ഒരു കാര്യം, ആ സമയങ്ങളിൽ എല്ലാ വിജയങ്ങൾക്കും നാം ദൈവത്തിന് നന്ദി പറയുന്നത് വളരെ ആപൂർവ്വമായിരിക്കും പകരം ചിലർ ഉന്നയിച്ച പ്രശ്നത്തെ പരിഹരിക്കുവാൻ നാം ശ്രമിക്കാറുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് ചിലപ്പോൾ ചില കൗൺസിൽ യോഗങ്ങൾ വിളിക്കേണ്ടിവരും എന്നാൽ ഓർക്കുക നമ്മുടെ ജീവിത്തെ നിയന്ത്രിക്കേണ്ടത് ചില വ്യക്തികൾ അല്ല ദൈവമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിനുപകരം അങ്ങ് എന്തു പറയുന്നു എന്ന് നോക്കി മുന്നോട്ട് പോകുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
