Uncategorized

“ജീവജാലങ്ങളെപ്പോലും മറക്കാത്ത ദൈവം”

വചനം

സങ്കീർത്തനം 50 : 11

മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.

നിരീക്ഷണം

ഈ സങ്കീർത്തനത്തിന്റെ പൂരിഭാഗവും നമ്മുടെ മഹാനായ ദൈവം എങ്ങനെയുള്ളവനെന്ന് തെളിയിക്കുന്നതിനായി എഴുത്തുകാരന്റെ പേനയെ ദൈവം ഉപയോഗിച്ചിരിക്കുന്നു.

പ്രായോഗികം

നാം പതിവായി നമ്മുടെ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ?  ഈ അധ്യായം നാം വായിക്കുമ്പോള്‍ ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ഉല്പത്തിപുസ്തകത്തിലെ വിവരണത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടത് ആവശ്യമാണ്. യോഹന്നാന്റെ സുവിശേഷം ആദ്യ അധ്യായത്തിൽ ദൈവം തന്റെ വചനത്താൽ ലോകത്തെ സൃഷ്ടിച്ചു എന്ന് അവിടെ കാണുവാൻ കഴിയും. ഈ അത്ഭുതകരമായി സൃഷ്ടിപ്പിനെക്കുറിച്ച് എന്നും നാം ചിന്തിക്കാത്തത് എന്ത്?  എല്ലാ ദിവസവും ദൈവീക സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിച്ചാൽ നാം ദൈവത്തന്റെ മഹത്വത്തെ ഒരിക്കലും മറക്കുകയില്ല. ഇവിടെ പറയുകയാണ് വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ. ലോകത്തിലെ സകല ജീവജാലത്തിന്റെയും ഉടയവൻ ദൈവം തന്നെയാണ്. ഇങ്ങനെ സകല ജീവജാലങ്ങളെയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരു മഹാ ദൈവത്തെയാണ് നാം സേവിക്കുന്നത്. ഒരു ജീവജാലത്തെയും ദൈവം മറന്നുപോകയില്ല എങ്കിൽ ഇത്രയും മഹത്വമുള്ള മനുഷ്യനെ ദൈവം ഓർക്കാതിരിക്കുമോ?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മഹത്വത്തെക്കുറിച്ച് എന്നും ചിന്തിക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. അങ്ങ് ഒരു ജീവജാലത്തെയും മറക്കുന്നില്ല എന്ന് വചനത്തിൽ കൂടെ എനിക്ക് മനസ്സിലായി. അങ്ങ് എന്നെ ഒരിക്കലും മറക്കയില്ല എന്ന ഉറപ്പോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ