“ജ്ഞാനിയാകുക”
വചനം
“നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു”
നിരീക്ഷണം
നീതിയൊടെ ക്രീസ്തീയ ജീവിതം നയിച്ചാൽ നമ്മുക്ക് ലഭിക്കുന്ന പ്രതിഫലം ജീവവൃക്ഷമെന്ന് പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്. നമ്മള് “ജീവൻ നൽകുന്നവർ” എന്ന ആശയമാണ് ഇവിടെ വെളിപ്പെടുന്നത്. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് യഥാർത്ഥത്തിൽ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് ജാഞാനം എന്ന പ്രതിഫലം നൽകുമെന്ന് ഇവിടെ വ്യക്തമാണ്. യഥാർത്ഥത്തിൽ ജ്ഞാനം പ്രാപിച്ച സ്ത്രീക്കും പുരുഷനും ഉളള ഒരു പ്രതേകത എന്തെന്നാൽ അവർക്ക് വിവേചനം ഉണ്ടായിരിക്കും. വിവേചനം എന്നാൽ ഏത് സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് തിരിച്ചറിയാനുളള കഴിവാണ് അത് ദൈവം നൽകുന്നതാണ്. ജ്ഞാനിയാകാനുളള താക്കോൽ ദൈവത്തിൽ നിന്ന് വിവേകം പ്രാപിക്കുക എന്നതാണ്.
പ്രായോഗികം
എന്റെ ജീവിതത്തിൽ ദൈവ വചനമെന്ന നിലയിൽ ഈ വാക്യം എന്നെ ഏറ്റവും ഉറപ്പുളളവനാക്കി തീർത്തു. എന്റെ ചെറുപ്പകാലത്ത് എന്റെ കൂട്ടുകാർ അറിവുളളവരായി തോന്നിയെങ്കിലും ആളുകളെ അവരിൽ നിന്ന് അകറ്റുന്ന രീതിയിൽ ജീവിക്കുന്ന സുഹൃത്തുക്കളെ ഞാൻ നിരീക്ഷിച്ചു. എന്റെ ജീവിതത്തിൽ നല്ല കൂട്ടുകാരെ കൂടെ നിർത്താൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ ഞാൻ പോകുന്നിടത്തെല്ലാം “സുവാർത്ത” പ്രചരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. കാലക്രമേണ അവരിൽ പലരും ക്രിസ്തുവിനെ അനുഗമിക്കുന്നതായി ഞാൻ കണ്ടു. ആളുകള്‍ ക്രിസ്തുവിലേക്ക് വരുന്നത് ഞാൻ എത്രയധികം കണ്ടുവോ അത്രയധികം അവസരങ്ങളുടെ വാതിലുകള്‍ എനിക്കായി തുറന്നു. അനേക വാതിൽ തുറന്നപ്പോള്‍ ഏത് വാതിലിൽ ആദ്യം കടക്കണമെന്ന് തീരുമാനിക്കേണ്ട ഒരു ഘട്ടം വന്നു. അപ്പോഴാണ് വിവേചനം ആവശ്യമായി വന്നത്. ഞാൻ വിവേചനത്തോടെ എടുത്ത ഓരോ തീരുമാനങ്ങളും എനിക്ക് മുന്നോട്ട് പോകുവാൻ കൂടുതൽ മെച്ചപ്പെട്ട പാത തുറന്നു തന്നു. കൂടുതൽ ആളുകള്‍ യേശുവിനെ അനുഗമിച്ചപ്പോള്‍ എനിക്ക് മനസ്സിലായി വിവേകത്തോടെ എടുത്ത തീരുമാനത്തിൽ ദൈവത്തിന്റെ കൃപ കൂടെയിരുന്നു അതുകെണ്ടാണ് ഇത്രയും ജനങ്ങളെ കർത്താവിനോട് അടുപ്പിക്കാൻ കഴിഞ്ഞത്. സുവാർത്ത മറ്റുളളവരിലേക്ക് പകർന്നു കൊടുക്കണമെങ്കിൽ ജ്ഞാനവും വിവേചനവും ആവശ്യമാണ് അങ്ങനെ അനേകരെ നേടുമ്പോള്‍ കിട്ടുന്ന പ്രതിഫലം ജീവവൃക്ഷമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ
എനിക്ക് ഈ വാക്യത്തിന്റെ അർത്ഥം മനസ്സിലാക്കിതന്നതിന് വളരെ നന്ദി. ജ്ഞനത്തോടും വിവേകത്തോടും സുവാർത്ത മറ്റുളളവരിലേക്ക് എത്തിക്കാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ