“ഞങ്ങള്‍ക്കുപറ്റിയ തെറ്റ് എന്ത്?”
വചനം
“ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുളള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയും കൂടെ ചെയ്യുന്നു.”
നിരീക്ഷണം
ഇവിടെ വിശുദ്ധ പൌലോസ് മനുഷ്യന്റെ പാപപ്രകൃതിക്കെതിരായ ഒരു അത്ഭുതകരമായ ലേഖനം എഴുതി പൂർത്തിയാക്കി. ഇതിനുമുമ്പ് കളളത്തരത്തിന് ദൈവത്തെപകരം വച്ച സ്ത്രീകള്‍ക്കും പുരുഷന്മാർക്കും എതിരെ അദ്ദേഹം ആഞ്ഞടിച്ചു. കാരണം ആ തിരഞ്ഞെടുപ്പ് അവരെ പൈശാചീകമെന്ന് വിളിക്കേണ്ട പാപങ്ങളിലേക്ക് നയിച്ചു. എന്നാൽ ഇന്ന്, നമ്മുക്ക ചുറ്റും എല്ലാത്തരം ദുഷ്ടതകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇപ്പോള്‍ കൊച്ചുകുഞ്ഞുങ്ങള്‍വരെ പീഡിപ്പിക്കപ്പെടുന്നു, മാത്രമല്ല വാർത്തയിലുടനീളം സകലവിധ ദുഷ്ടതയും കേള്‍ക്കുന്നു, പത്രങ്ങളിലൂടെ അനുദിനം പുതിയതരം പാപങ്ങള്‍പെരുകുന്നത് മനസ്സിലാക്കുവാൻ കഴിയും. ഇതൊക്കെകാണുപ്പോള്‍ “നമ്മുക്ക് പറ്റീയ തെറ്റ് എന്താണ്?” എന്ന ചോദ്യം ചോദിക്കാൻ നാം പലപ്പോഴും പ്രേരിതരാകുന്നു.
പ്രായോഗികം
സത്യമെന്ന് അറിയാവുന്ന കാര്യങ്ങള്‍ക്കെതിരെ നമ്മളിൽ ആരെങ്കിലും സ്വമേധയാനീങ്ങുമ്പോള്‍ അത് തെറ്റാണെന്ന് അറിയുമ്പോള്‍പ്പോലും തെറ്റിനായി വാദിക്കും. അത് മനുഷ്യപകൃതം മാത്രമാണ്. എന്നാൽ ഈ പാപത്തിനടിമപ്പെട്ട നികൃഷ്ടജനതയോട് ദൈവം എത്രനാള്‍ കരുണകാണിക്കും! മതപ്രഭാഷകർ പ്രസംഗ പീഠത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെകിരെ മറ്റൊരു രീഷ്ട്രീയ പാർട്ടിയെ കുറ്റപ്പെടുത്താനാണ് സമയം ചിലവഴിക്കുന്നത്. എന്നാൽ അവരുടെ സ്വന്തം സഭകളിൽ പാപം വിളിച്ചുപറയുന്നതിൽ അവർ പരാജയപ്പെടുന്നു! ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ (1പത്രോസ് 4:17) ൽ പറയുന്നു. അവർക്ക് എന്താണ് കുഴപ്പമെന്നല്ല യഥാർത്ഥ ചോദ്യം മറിച്ച് “നമ്മുക്ക് എന്തുപറ്റിയെന്ന്” നാം ഓരോരുത്തരും ചോദിക്കേണ്ട സമയമാണിത് കാരണം സഭ തെറ്റ്തിരുത്തുന്നതിൽ പരാജയപ്പെടുപ്പോള്‍ നമ്മുക്കു ചുറ്റുമുളളവരെ എങ്ങനെ അവരുടെ ദുഷിച്ചവഴികളിൽ നിന്ന് മോചിതരാകുവീൻ എന്ന് പറയുവാൻ കഴിയും? എല്ലാം നശിക്കുന്നതിനുമുമ്പ് സത്യം അറിഞ്ഞവർ നമ്മുടെ ഇടയിലെ അനീതിക്കെതിരെ പോരാടേണ്ട സമയമാണിത്. നമ്മുക്ക് ഒരുമിച്ച് ഒരു തീരുമാനമെടുക്കാം “ഞാൻ നീതിയ്ക്കുവേണ്ടി പോരാടും!”
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിൽ നടക്കുന്ന അതിക്രമങ്ങളെ ഓർത്ത് ഇന്ന് ഞാൻ കരയുന്നു. കർത്താവായ യേശുവേ ഞങ്ങള്‍ക്കെന്താണ് പറ്റിയതെന്ന് തിരിച്ചറിയാനുളള കൃപ നൽകേണമേ. അനീതിക്കെതിരെപ്പോരാടുവാൻ എന്നെ സഹായിക്കേണമേ. സത്യം അറിഞ്ഞ ഞാൻ അതിൽ നിലനിൽക്കാൻ സാഹായിക്കേണമേ. ആമേൻ