Uncategorized

“വിധിക്കപ്പെടാതിരിപ്പാൻ സൂക്ഷിക്കുക”

വചനം

റോമർ 2 : 1

“അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുളേളാവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെകുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.”

നിരീക്ഷണം

ഈ വാക്കുകള്‍ വിശുദ്ധ പൌലോസ് അപ്പോസ്തലൻ ആദിമ സഭയോട് ഓർപ്പിക്കുന്നതാണെങ്കിലും സഭാ ചരിത്രത്തിലുടനീളം എല്ലാകാലഘട്ടത്തിലും ഉളള വിശ്വാസ സമൂഹവും ജീവിതത്തിൽ പാലിക്കേണ്ട ഒരു വ്യവസ്ഥയാണിത്.  ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വിധിക്കുന്നത് നാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ നാം വിധിക്കുന്ന വിധിയാൽ നാമും വിധിക്കപ്പെടും എന്നത് ഓർമ്മയിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.

പ്രായോഗികം

മറ്റുളളവരുടെ ലൈംഗീക പാപങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന ഒരു വ്യക്തി സാധാരണയായി തന്റെ തന്നെ ജീന്തത്തിൽ മറഞ്ഞിരിക്കുന്ന പാപത്തെ വെളിപ്പെടുത്തുന്നു എന്ന് കാണാം. ഒരു സ്ഥാപനത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന് എപ്പോഴും ബോഡിന്റെ ട്രഷറാറെ കുറ്റപ്പെടുത്തുന്ന ഒരു ഡയറക്ടർ ഉണ്ടെങ്കിൽ നിശ്ചയമായും അദ്ദേഹം ഫണ്ട് ദുരുപയോഗം ചെയ്യുന്ന ആളായിരിക്കും.  ക്ഷമയെക്കുറിച്ച് തന്റെ ജീവനക്കാരോട് എപ്പോഴും പ്രസംഗിക്കുന്ന ഒരു അധികാരി ഒരു പക്ഷേ ഒരു ക്ഷമയും ദാക്ഷണ്യവും കൂടാതെ ആയിരിക്കാം ജീവനക്കാരോട് പെരുമാറുന്നത്. അന്യരെ നിരന്തരം വിധിക്കുകയും അവരുടെ പ്രവർത്തികളിൽ കുറ്റം കണ്ടെത്തുകയും ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരും ആ വക പ്രവൃത്തിക്കുന്നവർ എന്ന് ഉറപ്പാണ്. അതുകെണ്ട്തന്നെ വചനം ഇപ്രകാരം പറയുന്നു “അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെകുറ്റം വിധിക്കുന്നു”.

പ്രാർത്ഥന

പ്രീയ യേശുവേ

മറ്റുളളവരുടെ കുറവുകള്‍ കണ്ടുപിടിക്കുന്നതിനേക്കാള്‍ എനിക്ക് എന്നിലുളള കുറവുകളെ തിരിച്ചറിയുവാൻ എന്നെ സഹായിക്കേണമേ. ആരെയും കുറ്റം വിധിക്കാതെ നല്ലൊരു ക്രിസ്തീയ ജീവിതം നയിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ