“ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും പ്രത്യാശ”
വചനം
സങ്കീർത്തനം 9 : 18
ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
നിരീക്ഷണം
നമ്മുടെ ദൈവം നീതി പ്രവൃത്തികള്‍ക്ക് പേരുകേട്ട ദൈവമാണെന്ന് ദാവീദ് രാജാവിന്റെ പരാമർശം.
പ്രായോഗികം
നമ്മുടെ മഹാ ദൈവം എപ്പോഴെങ്കിലും ഒരാളെ നിരാശയിൽ മരിക്കുവാൻ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? തന്റെ ജനങ്ങളുടെ ജീവിതത്തിൽ പ്രത്യാശവളർത്തുക എന്നതാണ് ദൈവത്തിന്റെ സ്വഭാവം. പരമാധികാരിയായ ദൈവം ആവശ്യത്തിലിരിക്കുന്നവരോട് തന്റെ ചെവി അടച്ചുകളയുമെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ? തീർച്ചയായും ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. മഹാനായ ദൈവം ഒരിക്കലും ആവശ്യത്തിലിരിക്കുന്നവനെ മറക്കുകയില്ല. കഷ്ടത അനുഭവിക്കുകയും അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു എല്ലാവർക്കും അവൻ പ്രത്യാശ നൽകുകയും അവരുടെ കഷ്ടത്തിൽ നിന്ന് അവരെ വിടുവിക്കുകയും ചെയ്യും. ആരെങ്കിലും തങ്ങളുടെ കഷ്ടയാകുന്ന ജീവിത്തിൽ ഇനി ഒരടിപോലും മുന്നോട്ട് പോകുവാൻ കഴിയുകയില്ല എന്ന് തോന്നുകയും, ആർക്കും തന്നെ സഹായിക്കുവാൻ കഴിയാത്ത സാഹചര്യത്തിലുടെയാണ് താൻ കടന്നുപോകുന്നതെന്ന് ചോന്നുകയും ചെയ്യുന്ന സാഹചര്യത്തിൽ ദൈവം താൻ ഇറങ്ങിവന്ന് ആ സാഹചര്യത്തിൽ നിന്ന് വിടുവിക്കും എന്നത് ഉറപ്പാണ്. നമ്മുടെ ദൈവം ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരുത്തുകയും ഇല്ല. ആ ദൈവത്തിൽ ആശ്രയിക്കുന്നത് എചത്രയോ ഉത്തമം.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്കും അങ്ങയെപ്പോലെ ആവശ്യമുള്ളവർക്കും ദുരിതമനുഭവിക്കുന്നവർക്കും പ്രത്യാശ നൽകുന്ന വ്യക്തിയായി മാറുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ