Uncategorized

“ഒരു ദൈവ പൈതലിനു മാത്രമേ ദൈവത്തെ പൂർണ്ണമായി അനുസരിക്കുവാൻ കഴിയൂ”

വചനം

1 ശമുവേൽ 15 : 33

ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.

നിരീക്ഷണം

അമാലേക്യരുടെ രാജാവ് ഉള്‍പ്പെടെ എല്ലാവരെയും നശിപ്പിക്കുവാൻ യഹോവയായ ദൈവം ശമുവേൽ പ്രവാചകന്മുഖാന്തരം അരുളിചെയ്തു. എന്നാൽ ശൗൽ ആഗാഗ് രാജാവിനെ കൊല്ലാതെ രക്ഷിച്ചു. അപ്പോള്‍ ശമുവേൽ രാജ്യം ശൗൽ രാജാവിന്റെ കൈയ്യിൽ നിന്നും എടുത്തുകളഞ്ഞതായി അറയിക്കുകയും ശമുവേൽ പ്രവാചകൻ തന്നെ ആഗാഗ് രാജാവിനെ വെട്ടിക്കൊല്ലുകയും ചെയ്തു.

പ്രായോഗികം

യിസ്രായേലിലെ പ്രവാചകനും പുരോഹിതനുമായ ശമുവേൽ ഒരു ശത്രൂ രാജാവിനെ കൊല്ലുന്നത് സങ്കൽപ്പിക്കുവാൻ കഴിയുന്നതല്ല. എന്നാൽ ശൗൽ രാജാവ് ദൈവം പറഞ്ഞത് അനുസരിക്കുമെന്ന് നാം ചിന്തിക്കും അതിനുപകരം ശത്രു രാജാവിനെ കൊന്നാൽ തന്റെ ജനം എന്തുവിചാരിക്കും എന്ന ഭയത്തിൽ അവൻ രാജാവിനെകൊന്നില്ല. ആ ആനുസരണകേടുമൂലം ശൗൽ രാജാവിന് തന്റെ രാജ്യ സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ ആഗാഗ് മരണത്തിൽ നിന്ന് രക്ഷപ്പെടും എന്ന് ശമുവേൽ പ്രവാചകൻ കണ്ടിട്ട് അദ്ദേഹം നീതി നിഷ്ഠമായ രോഷത്തോടെ യിസ്രായേലിലെ എല്ലാ നേതാക്കന്മാരുടെയും മുന്നിൽ വച്ച് ആഗാഗ് രാജാവിനെ വെട്ടികൊല്ലുവാൻ ഇടയായി. യിസ്രയേലിന്റെ രാജാവായ ശൗൽ ജീവനുള്ള ദൈവത്തോട് മത്സരിച്ച സാഹചര്യത്തിൽ ശൗലിന് ഇനി ആരെ വിശ്വവസിക്കണം എന്ന് അറിയാതെ താൻ തന്നെ ദൈവത്തിന്റെ അരുളപ്പാട് പ്രകാരം പ്രവർത്തിച്ചു.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തിന്റെ അരുളപ്പാടുകളെ അനുസരിക്കുന്ന ഒരു നല്ല ദൈവപൈതലാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ